Mullaperiyar Dam Alert: ജലനിരപ്പ് 141.05 അടിയിലേക്ക് എത്തിയതോടെ മുല്ലപ്പെരിയാറിൽ തമിഴ്നാടിൻറെ ആദ്യത്തെ മുന്നറിയിപ്പ്. അണക്കെട്ടിൻരെ സംഭരണ ശേഷി 142 അടിയിലേക്ക് എത്തിയാൽ സ്പിൽവേകൾ തമിഴ്നാട് തുറക്കും. നിലവിൽ സെക്കൻഡിൽ 4000 ത്തോളം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് നീരൊഴുക്ക് കൂടാൻ കാരണം.തമിഴ്‌നാട് 511 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.റൂൾ കർവ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയിൽ ജലനിരപ്പ് നിലനിർത്തുക എന്നതാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.


Also Read: നെടുമങ്ങാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തി പൊളിച്ച് വൻകവർച്ച; ലക്ഷങ്ങളുടെ നഷ്ടം


അതേസമയം പെരിയാറിന്റെ തീരത്ത് ജാഗ്രത നിർദേശം നൽകി കഴിഞ്ഞു. ഷട്ടറുകൾ തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടവും അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയാണ് വെള്ളത്തിൻറെ അളവ് വർധിക്കാൻ കാരണമാകുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ