നെടുംങ്കണ്ടം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും. ഇന്ന് പത്തുമണിയോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് റിപ്പോർട്ട്. ഘട്ടം ഘട്ടമായി പതിനായിരം ക്യുസെക്സ് വെള്ളം വരെ പുറത്തേയ്ക്കൊഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നു, മുല്ലപ്പെരിയാറിൽ തമിഴ്നാടിൻറെ രണ്ടാം മുന്നറിയിപ്പ്


മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോയി ശേഖരിക്കുന്ന വൈഗ അണക്കെട്ട് തുറന്നിരിക്കുന്നതിനാല്‍ തമിഴ്നാടിന് അധിക ജലം കൊണ്ടുപോകാനും കഴിയില്ല. 


Also Read: Mangal Gochar 2023: ഗ്രഹങ്ങളുടെ സേനാപധി ചൊവ്വ ധനുരാശിയിലേക്ക്; ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ!


ഇക്കാരണത്താൽ സുരക്ഷാ മുന്‍ കരുതലിന്‍റെ ഭാഗമായിട്ടാണ് അണക്കെട്ട് തുറക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുമുണ്ട്.
തമിഴ്നാട്ടില്‍ ഇന്നും മഴ തുടരുകയാണ്. കന്യാകുമാരി തിരുനെൽവേലി തൂത്തുക്കുടി തെങ്കാശി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. മൂന്ന് പേർക്ക് കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടമായതായും റിപ്പോർട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.