ഇടുക്കി: മൂന്നാറിൽ കാട്ടാനയെ പ്രകോപിപ്പിച്ച് ഫോട്ടോഷൂട്ട് നടത്തിയ യുവാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വന്യജീവി ആക്രമണം രൂക്ഷമായ മൂന്നാറിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാനകളെ കാണുമ്പോൾ അവയ്ക്ക് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അവയെ പ്രകോപിപ്പിക്കുമെന്നും ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് വ്യക്തമാക്കി. കാട്ടാനയ്ക്ക് മുന്നിൽ നിന്ന് ചിത്രങ്ങളും വീഡിയോയും പകർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എം. സെന്തിൽ (28), എം. മണി (26) എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തത്.


സംഭവത്തിൽ യുവാക്കൾ ഒളിവിലാണെന്ന് മൂന്നാർ റേഞ്ചർ എസ്. ബിജു പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സെവൻമല എസ്റ്റേറ്റിലെ പഴയ മൂന്നാർ ഡിവിഷനിൽ ഇറങ്ങിയ കബാലിയെന്ന കാട്ടാനയുടെ മുന്നിൽ നിന്ന് സെന്തിൽ സുഹൃത്ത് രവിയെക്കൊണ്ട് ചിത്രങ്ങളും വീഡിയോയും പകർത്തിയത്.


ALSO READ: മൂന്നാറിൽ കാട്ടാനയെ പ്രകോപിപ്പിച്ചുകൊണ്ട് യുവാവിന്റെ ഫോട്ടോഷൂട്ട്


എസ്റ്റേറ്റ് റോഡിന് സമീപത്ത് നിന്നിരുന്ന ആനയുടെ 20 മീറ്റർ വരെ അടുത്തെത്തിയാണ് യുവാവ് ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന് വനംവകുപ്പ് പറയുന്നു. ഇതിനിടെ ആന ഇടയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ചിത്രവും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നാറിൽ വന്യജീവി ആക്രമണങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ വന്യജീവികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.