ഇതുവരെയൊരു വനിതാ മുഖ്യമന്ത്രിയില്ലാത്ത കേരളത്തിൽ സ്ഥാനാർഥി നിർണ്ണയത്തിലെ സ്ത്രീ പങ്കാളിത്തമെന്നത് ഭാഗ്യം പോലെയാണ്. മറ്റ് മാജിക്കുകളൊന്നും പ്രതീക്ഷിക്കാനില്ലാതിരുന്നതിനാൽ. ഇത്തവണയും സ്ത്രീ പ്രാധിനിത്യം താഴോട്ട് തന്നെ. മറ്റ് പാർട്ടികളിൽ പരസ്യമായി ആരും അമർഷം പുറത്ത് കാണിച്ചില്ലെങ്കിലും കോൺഗ്രസ്സിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കി . തലമുണ്ഡനം ചെയ്ത് പരസ്യമായി പ്രതിഷേധിച്ച ലതികാ സുഭാഷും പൊട്ടിക്കരയേണ്ടി വന്ന ബിന്ദുകൃഷ്ണയും വരെ വാർത്തകളിൽ ഇടം നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാനാർഥി നിർണ്ണയത്തിൽ 1957 ലെ നിയമസഭയിൽ (Kerala Assembly Election) നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത 2021ലെ വരാൻ പോകുന്ന നിയമസഭയിലേതെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ. മൂന്നു മുന്നണികളുടേയും സ്ഥാനാർത്ഥി ലിസ്റ്റിൽ വ്യത്യസ്‌തകൾ പലതുണ്ടെങ്കിലും ഒരു കാര്യത്തിൽ മാത്രം എല്ലാവരും ഒറ്റ ടീം ആണ് ദാസാ എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ അദ്ദേഹം സ്ത്രീ പ്രാധിനിത്യത്തിൽ കേരളത്തിലുള്ള കുറവ് പറയുന്നു.


140 മണ്ഡലങ്ങളുള്ള കേരളത്തിൽ അന്പതു ശതമാനത്തിലേറെ സ്ത്രീ വോട്ടർമാരുള്ള കേരളത്തിൽ, ഇരുപത് ശതമാനം സ്ത്രീ പ്രാതിനിധ്യം സ്ഥാനാർത്ഥി ലിസ്റ്റിൽ പോലും ഇല്ല. 2021 ലെ നിയമസഭയിൽ പോലും സ്ത്രീ പ്രാതിനിധ്യം 1957 ലെ നിയമസഭയിലേതിനേക്കാൾ കൂടുതൽ ആകില്ല എന്നും പത്തു ശതമാനം കടക്കില്ല എന്നും ഇപ്പോഴേ ഉറപ്പിക്കാം


Also read: Kerala Assembly Election 2021: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്



തിരഞ്ഞെടുക്കപ്പെടുന്ന പാർലിമെന്റ് (Parlament) ഉള്ള ലോക രാജ്യങ്ങളിൽ നൂറ്റി അൻപതെണ്ണത്തിലും പത്തു ശതമാനത്തിൽ കൂടുതൽ സ്ത്രീകളുണ്ട്. ആറ് പതിറ്റാണ്ടായിട്ടും നമ്മുടെ നിയമസഭയിൽ സ്ത്രീ പ്രാതിനിധ്യം പത്തു ശതമാനം കടന്നിട്ടില്ല. ഇത്തവണയും കടക്കുന്ന മട്ടില്ല.എന്തൊരു കഷ്ടമാണിത്.2015 ൽ കാനഡയുടെ കാബിനറ്റിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും എണ്ണം തുല്യമായിരുന്നു. ഇക്കാര്യത്തെ പറ്റി ചോദിച്ച പത്ര ലേഖകരോട് പ്രധാനമന്ത്രി ഇത്രയേ പറഞ്ഞുള്ളൂ, "because it 2015." 


ALSO READWalayar Case സിബിഐയ്ക്ക് വിട്ടു


കാനഡ മാത്രമല്ല മറ്റനവധി രാജ്യങ്ങളിൽ അവരുടെ പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീ പ്രാതിനിധ്യം കൂടി വരുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ പാർലിമെന്റിൽ അറുപത് ശതമാനത്തിൽ ഏറെ സ്ത്രീകളാണ്. ക്യൂബയിൽ, നോർഡിക് രാജ്യങ്ങളിൽ നാല്പത് ശതമാനത്തിന് മുകളിലാണ് സ്ത്രീ പ്രാതിനിധ്യം.



അതാണ് ലോകം. അതാകണം ലോകം. എന്തുകൊണ്ടാണ് കൂടുതൽ സ്ത്രീകൾ നേതൃത്വ സ്ഥാനത്തേക്ക് വരേണ്ടത്? കേരള നിയമസഭയിലും മന്ത്രിസഭയിലും അന്പത് ശതമാനം സ്ത്രീകൾ ഉണ്ടാകണം. ഇരുപത്തി ഒന്നാം നൂറ്റാണ്ട് നമ്മുടെ നാട്ടിലും എത്തും. അതിനിനി എത്ര തിരഞ്ഞെടുപ്പ് കൂടി കഴിയണം


 


അദ്ദഹത്തിൻറെ പോസ്റ്റിൻറെ പൂർണരൂപം ഇവിടെ വായിക്കാം



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.