ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. സ്വയം പര്യാപത ഇന്ത്യയുടെ പ്രതീകമാണ് പുതിയ പാർലമെന്റെ മന്ദിരമെന്ന് പ്രധാനമന്ത്രി ശിലസ്ഥാപന വേളയിൽ പറഞ്ഞു. 2022 ഇന്ത്യയുടെ 75-ാം സ്വാതന്ത്രീയ ദിന വാർഷകത്തിൽ പുതിയ മന്ദിരം രാജ്യത്തിന് സമർപ്പിക്കും. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്കിടയായ സ്ഥലമാണ് നിലവിലെ പാർലമെന്റെന്നും, അതിന് വിശ്രമം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Prime Minister Narendra Modi unveils a plaque to mark the foundation stone laying ceremony of New Parliament Building in Delhi pic.twitter.com/k7eYzd0cey
— ANI (@ANI) December 10, 2020
Also Read: Supreme Court പുതിയ പാർലമെന്റ് നിർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല
ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ്, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ, ലോക്സഭ സ്പീക്കർ ഓം ബിർള എന്നിവർ പുതിയ മന്ദിരത്തിന്റെ (Parliament) ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ശിലസ്ഥാപന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വിട്ട് നിന്നു.
Today is a historic day as the foundation of the New Parliament building has been laid. We the people of India together will construct this new building of the Parliament: PM Modi pic.twitter.com/zgqoNGUVEq
— ANI (@ANI) December 10, 2020
അതേസമയം ശിലസ്ഥാപനം നടന്നെങ്കിലും ബാക്കി നിർമാണത്തിനായ കോടതി വിധക്കായി കാത്തിരക്കേണ്ടി വരും. സെന്റട്രൽ വിസ്ത പദ്ധതിയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി (Supreme Court) ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക വിലക്കാണ് പുതിയ മന്ദിരത്തിന്റെ നിർമാണം വൈകുന്നതനുള്ള കാരണം. എന്നാൽ നിർമാണവും ബന്ധപ്പെട്ട് കടലാസ് ജോലിയുമായി മുന്നോട്ട് പോകാൻ കോടതി വിലക്കേർപ്പെടുത്തിട്ടില്ല.
Also Read: നൊബേൽ ജേതാവ് Sir W Arthur Lewis നെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ
നിലവിലെ വൃത്താകൃതിയിലുള്ള പാർലമെന്റിന്റെ സമീപത്ത് തന്നെയാണ് പുതിയ മന്ദിരം (New Parliament) ത്രികോണാകൃതിയിൽ പണിയുന്നത്. 971 കോടി രൂപയാണ് പുതിയ മന്ദിര നിർമാണത്തന്റെ ചിലവ്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലൂന്നി ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകൾ മന്ദിരത്തിൽ സജ്ജമാക്കുന്നുണ്ട്. മാത്രമല്ല പുതിയ മന്ദിരത്തിൽ വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപിമാർക്കായി ഒരു ലോഞ്ച്, സമ്മേളനമുറികൾ, ലൈബ്രറി, ഡൈനിംഗ് ഏരിയ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കുന്നുണ്ട്.
ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്കും ഇരിപ്പിട സൗകര്യം പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായിരിക്കും. ഇതുകൊണ്ട് ഭാവിയിൽ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായാലും പ്രശ്നം ഉണ്ടാവില്ല.
ടാറ്റയ്ക്കാണ് (Tata) നിർമാണ കാരർ ലഭിച്ചിരിക്കുന്നത്. സെന്റട്രൽ വിസ്ത പദ്ധതിയിൽ (Central Vista Project) ഉൾപ്പെടുത്തിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരുയുള്ള ഭാഗങ്ങൾ നവീകരിക്കുന്ന പ്രവർത്തികളാണ് സെന്റട്ര വിസ്ത.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy