Murder: ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ
തൃക്കരിപ്പൂരിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവായ രജീഷ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍ഗോഡ്: തൃക്കരിപ്പൂരിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭർത്താവായ രജീഷ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധി പേർക്ക് കുത്തേറ്റു
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടിനുള്ളിലെ കിടപ്പ് മുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു ബാലകൃഷ്ണന്റെമൃത ദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇയാൾ വര്‍ഷങ്ങളായി വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ബാലകൃഷ്ണന്റെ വീടിന് സമീപത്ത് താമസിക്കുന്ന സഹോദരന്‍ വീടിനടുത്ത് രക്തം കണ്ടതോടെ ചന്തേര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Also Read: Tirgrahi Yoga: ഒക്ടോബർ 1 മുതൽ ഇവരുടെ തലവര മാറും, ത്രിഗ്രഹി യോഗത്താൽ വൻ സമ്പത്തും വിജയവും!
പോലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ബാലകൃഷ്ണനും മരുമകനും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും രജീഷ് ബാലകൃഷ്ണനെ പിടിച്ച് തള്ളിയപ്പോൾ തലയിടിച്ച് വീഴുകയായിരുന്നുവെന്നും വീഴ്ചയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...