Idukki News: മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധി പേർക്ക് കുത്തേറ്റു

ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പറന്നുവന്ന ഒരു പക്ഷി വന്നിടിച്ചതാണ് ഈച്ചകൾ ഇളകാൻ കാരണമായത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 01:41 PM IST
  • പള്ളിയിൽ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി
Idukki News: മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധി പേർക്ക് കുത്തേറ്റു

തൊടുപുഴ: പള്ളിയിൽ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം നടന്നത് ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു. തേനീച്ചയുടെ കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

Also Read: തൃശൂരിൽ രണ്ടിടങ്ങളിൽ അപകടം: 3 മരണം

കലവനാൽ കെ എം ജോസഫ് എന്നയാളുടെ സംസ്കാരച്ചടങ്ങ് പള്ളിയിൽ നടക്കുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പറന്നുവന്ന ഒരു പക്ഷി വന്നിടിച്ചതാണ് ഈച്ചകൾ ഇളകാൻ കാരണമായത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലുമാണ് അഭയം പ്രാപിച്ചത്.

Also Read: Guru Chandala Yoga: ഈ രാശിക്കാർക്ക് ഇനി പുരോഗതിയുടെ ദിനങ്ങൾ

തേനീച്ചയുടെ കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50 ഓളം കുട്ടികളുണ്ടായിരുന്നുവെങ്കിലും അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം  മൃതദേഹം കല്ലറയിലേക്ക് എടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News