തി​രു​വ​ന​ന്ത​പു​രം: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​രു​തെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് മറികടന്ന് കോ​വ​ള​ത്ത് കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ മൃ​ത​ദേ​ഹം ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്. തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ലാണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചത്. മ​രി​ച്ച വി​ദേ​ശ വ​നി​ത​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി​ജെ​പി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം സംസ്ക്കരിക്കുന്ന വിഷയത്തില്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടത്. മൃ​ത​ദേ​ഹം ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം സം​സ്ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യിരുന്നു. എന്നാല്‍ ​ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ല്ലെ​ന്ന് വക്താവ് അറിയിച്ചു. 


മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് മറികടന്ന്‌ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചത്‌ തെളിവുകള്‍ നശിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു.


അതേസമയം, കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. മടക്ക യാത്രയ്ക്ക് മുന്‍പ് ആറാം തിയതി വൈകിട്ട് സഹോദരിയുടെ ഓര്‍മ്മയ്ക്കായി പരിപാടി സംഘടിപ്പിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലായിരിക്കും സംഗീത വിരുന്ന് നടക്കുക. ചടങ്ങില്‍ സഹോദരിയെ കണ്ടെത്തുന്നതിനായുള്ള തന്‍റെ യാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് ഇലീസ് നന്ദി അറിയിക്കും.


കാണാതായ സഹോദരിയ്ക്കുവേണ്ടി ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്‍റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. വിദേശ വനിതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്‍റെ വിഡിയോ അവതരണത്തിനു ശേഷം വിദേശ വനിതയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. 


ഇന്ത്യൻ സംഗീതം ഏറെ ഷ്ടപ്പെട്ടിരുന്ന വിദേശ വനിതയുടെ ഓർമയ്ക്കായി വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. കൂടാതെ ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്‍റെ  ആരാധികയായിരുന്നു വിദേശ വനിത. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ ന്നെത്തി വിദേശ വനിതയ്ക്കായി പാടും. 
 
മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.