തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു.  ഇദ്ദേഹത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വട്ടിയൂർക്കാവ് തോപ്പുമുക്ക് അമ്പാടിയിൽ ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടത്.  ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി സിത്താര മുറിയിൽ കയറി വാതിൽ അടയ്ക്കുകയും വൈകിട്ടോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.  


Also Read: Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു


പോസ്റ്റ്‌മോർട്ടത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.


1980ൽ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ “ഒരുകോടിസ്വപ്നങ്ങളാൽ' എന്ന ഗാനമാണ് അദ്ദേഹം ആദ്യമായി ഈണമിട്ട സിനിമാഗാനം.  ശേഷം 90 കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം പകരാൻ മുരളി സിതാരയ്ക്ക് കഴിഞ്ഞു.  


Also Read: Horoscope 12 July 2021: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഈ ജോലി ചെയ്യരുത്, അല്ലാത്തപക്ഷം ഈ രാശിക്കാർക്ക് വലിയ നഷ്ടം സംഭവിക്കും


ശേഷം അദ്ദേഹം 1991 ലാണ് ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ജോലി തുടങ്ങുന്നത്. ഒഎൻവി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ തുടങ്ങിയവരുടെ ഒട്ടേറെ രചനകൾക്ക്  മുരളി സിത്താര സംഗീതം നൽകിയിരുന്നു.  


മാത്രമല്ല ആകാശവാണിയിൽ തന്നെ ആയിരത്തിലധികം ഗാനങ്ങൾക്ക് മുരളിസിതാര ഈണം നൽകിയിട്ടുണ്ട്.  കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിലും പാട്ടുകൾ കംപോസ് ചെയ്തിരുന്ന മുരളി സിത്താര മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ്.


ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു എന്നിവയാണ് അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ. 


ആകാശവാണിയിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിക്കുകയും ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മകൻ മിഥുൻ മുരളിയും കീബോർഡ് പ്രോഗ്രാമറാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.