കോഴിക്കോട്: മുസ്ലിംലീ​ഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന് വ്യക്തമാക്കി ഡയറക്ടർ ബോർഡ് നോട്ടീസ് പുറത്തിറക്കി. പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്. 90 വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പാണ് നിർത്തലാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ചന്ദ്രികയുടെ ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും നിർത്തുന്നതിൽ പ്രതികരണവുമായി കെടി ജലീൽ രം​ഗത്തെത്തി. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികയ്ക്ക് വേണ്ടി ചിലവാക്കിയിരുന്നെങ്കില്‍ ആ പത്ര സ്ഥാപനത്തിന് ഇന്ന് ഈ ​ഗതി വരുമായിരുന്നില്ലെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിൻ്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എൻ്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.