സ്വയം ഭോഗം,സ്വതന്ത്ര രതി ;എസ്എഫ്ഐ നിലപാടിൽ തീ തിന്നുന്നു- എംകെ മുനീറിൻറെ പോസ്റ്റ്.
സദാചാര വിരുദ്ധ കരച്ചിലിൽ ഒരു വിഭാഗം വിദ്യാർത്ഥി സമൂഹവും, രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ടെന്നും മുനീർ തൻറെ പോസ്റ്റിൽ പറയുന്നു
കോഴിക്കോട്: എസ്എഫ്ഐയുടെ സ്വയം ഭോഗം,സ്വതന്ത്ര രതി തുടങ്ങിയ നിലപാടിൽ തീ തിന്നുന്ന ഒരു വിഭാഗം വിദ്യാർഥി സമൂഹവും രക്ഷിതാക്കളും ഇവിടെയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍. വിവിധ വിഷയങ്ങളിൽ എസ്എഫ്ഐ നടത്തിയ പരിപാടികളുടെ പോസ്റ്ററുകൾ പങ്ക് വെച്ചായിരുന്നു എംകെ മുനീർ ഫേസ്ബുക്കിൽ കുറിച്ചത്.
കലാലയങ്ങളിൽ എസ്. എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ ലിബറലിസത്തിൻ്റെ ഭാഗമായി നടത്തുന്ന സ്വകാര്യതാ പ്രദർശനങ്ങൾ കുട്ടികളെ എങ്ങനെയെല്ലാം നെഗറ്റീവായി ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കേണ്ടതാണെന്നും സ്വയംഭോഗത്തെ പരസ്യമായി പിന്തുണച്ചും അതിനു വേണ്ടി ദിവസങ്ങളെ ആഘോഷിച്ചും സ്വതന്ത്ര രതിക്കു വേണ്ടി പോസ്റ്ററുകൾ പതിച്ചും ഇവർ നടത്തുന്ന സദാചാര വിരുദ്ധ കരച്ചിലിൽ ഒരു വിഭാഗം വിദ്യാർത്ഥി സമൂഹവും, രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ടെന്നും മുനീർ തൻറെ പോസ്റ്റിൽ പറയുന്നു.
ഇവരുമായി യോജിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദവും ഡിപ്രഷനും അനുഭവിക്കുന്നുണ്ട്.പലരും പേഴ്‌സണാലിറ്റി ഡിസോർഡറിന് വിധേയമാകുന്നു, ആത്മഹത്യാ പ്രവണതകൾ വർദ്ധിക്കുന്നു.പുരോഗമനം എന്ന പേരിൽ തങ്ങളുടെ അശ്ലീല ചിന്തകൾ ഒരു വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ അടിച്ചേൽപ്പിക്കുമ്പോൾ അതവരെ എങ്ങനെ എല്ലാമാണ് ബാധിക്കുന്നത് എന്ന് ചിന്തിക്കാനുള്ള മനുഷ്യ ബോധമെങ്കിലും മാർക്സിസ്റ്റ് ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കേണ്ടത് ആയിട്ടുണ്ടെന്നും പറഞ്ഞാണ് മുനീർ തൻറെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം മുനീറിൻറെ പോസ്റ്റ് ഇതിനോടകം വിവാദങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനെതിരെ കമൻറിട്ടത്. പലരും ഇതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. പോസ്റ്റിലെ ജെൻഡ്രൽ ന്യൂട്ട്രൽ യൂണിഫോനെ സംബന്ധിച്ചുള്ള പരാമർശവും വിവാദത്തിലാണ് സ്ത്രീയെ പുരുഷനെപ്പോലെ മാറാന്‍ പറയുന്നവര്‍, എന്തുകൊണ്ട് പുരുഷന് മാറാന്‍ ഒന്നുമില്ലെന്ന് പറയുന്നു? എന്തുകൊണ്ട് പുരുഷന് സ്ത്രീയില്‍ നിന്നും ഒന്നും എടുക്കാന്‍ ഇല്ല? സ്ത്രീ വസ്ത്രം താഴ്ന്നതാണ് എന്നും അതില്‍ നിന്നും രക്ഷകിട്ടാന്‍ പുരുഷനെപോലെ കോലം മാറണമെന്നും പറയുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്എഫ്ഐയുടെ സ്വയം ഭോഗം,സ്വതന്ത്ര രതി തുടങ്ങിയ നിലപാടിൽ തീ തിന്നുന്ന ഒരു വിഭാഗം വിദ്യാർഥി സമൂഹവും രക്ഷിതാക്കളും ഇവിടെയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍. വിവിധ വിഷയങ്ങളിൽ എസ്എഫ്ഐ നടത്തിയ പരിപാടികളുടെ പോസ്റ്ററുകൾ പങ്ക് വെച്ചായിരുന്നു എംകെ മുനീർ ഫേസ്ബുക്കിൽ കുറിച്ചത്.
കലാലയങ്ങളിൽ എസ്. എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ ലിബറലിസത്തിൻ്റെ ഭാഗമായി നടത്തുന്ന സ്വകാര്യതാ പ്രദർശനങ്ങൾ കുട്ടികളെ എങ്ങനെയെല്ലാം നെഗറ്റീവായി ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കേണ്ടതാണെന്നും സ്വയംഭോഗത്തെ പരസ്യമായി പിന്തുണച്ചും അതിനു വേണ്ടി ദിവസങ്ങളെ ആഘോഷിച്ചും സ്വതന്ത്ര രതിക്കു വേണ്ടി പോസ്റ്ററുകൾ പതിച്ചും ഇവർ നടത്തുന്ന സദാചാര വിരുദ്ധ കരച്ചിലിൽ ഒരു വിഭാഗം വിദ്യാർത്ഥി സമൂഹവും, രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ടെന്നും മുനീർ തൻറെ പോസ്റ്റിൽ പറയുന്നു.
ഇവരുമായി യോജിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദവും ഡിപ്രഷനും അനുഭവിക്കുന്നുണ്ട്.പലരും പേഴ്‌സണാലിറ്റി ഡിസോർഡറിന് വിധേയമാകുന്നു, ആത്മഹത്യാ പ്രവണതകൾ വർദ്ധിക്കുന്നു.പുരോഗമനം എന്ന പേരിൽ തങ്ങളുടെ അശ്ലീല ചിന്തകൾ ഒരു വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ അടിച്ചേൽപ്പിക്കുമ്പോൾ അതവരെ എങ്ങനെ എല്ലാമാണ് ബാധിക്കുന്നത് എന്ന് ചിന്തിക്കാനുള്ള മനുഷ്യ ബോധമെങ്കിലും മാർക്സിസ്റ്റ് ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കേണ്ടത് ആയിട്ടുണ്ടെന്നും പറഞ്ഞാണ് മുനീർ തൻറെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അതേസമയം മുനീറിൻറെ പോസ്റ്റ് ഇതിനോടകം വിവാദങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിനെതിരെ കമൻറിട്ടത്. പലരും ഇതിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. പോസ്റ്റിലെ ജെൻഡ്രൽ ന്യൂട്ട്രൽ യൂണിഫോനെ സംബന്ധിച്ചുള്ള പരാമർശവും വിവാദത്തിലാണ് സ്ത്രീയെ പുരുഷനെപ്പോലെ മാറാന്‍ പറയുന്നവര്‍, എന്തുകൊണ്ട് പുരുഷന് മാറാന്‍ ഒന്നുമില്ലെന്ന് പറയുന്നു? എന്തുകൊണ്ട് പുരുഷന് സ്ത്രീയില്‍ നിന്നും ഒന്നും എടുക്കാന്‍ ഇല്ല? സ്ത്രീ വസ്ത്രം താഴ്ന്നതാണ് എന്നും അതില്‍ നിന്നും രക്ഷകിട്ടാന്‍ പുരുഷനെപോലെ കോലം മാറണമെന്നും പറയുന്നത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...