തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണം പുലിമുട്ട് നിർമാണങ്ങളിലെ അപാകതകളെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആർഎസ് (സിഡബ്ല്യുപിആർഎസ്) നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനത്തിലെത്തുക. അറുപതിലധികം മത്സ്യതൊഴിലാളികളാണ് പുലിമുട്ടിൽ അപകടങ്ങളെ തുടർന്ന് മരിച്ചത്. അപകടങ്ങൾ തുടർക്കഥയായതോടെയാണ് പൂനെ സിഡബ്ല്യുപിആർഎസിനെ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്.


കഴിഞ്ഞ ഒക്ടോബറിലാണ് സിഡബ്ല്യുപിആർഎസിനെ പഠനത്തിന് നിയോ​ഗിച്ചത്. മൺസൂൺ, പോസ്റ്റ് മൺസൂൺ സീസണകുൾ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. പുലിമുട്ടുകളുടെ നിലവിലെ അലൈൻമെന്റിൽ പോരായ്മകളുണ്ടെന്നാണ് വിദ​ഗ്ധസമിതിയുടെ കണ്ടെത്തൽ. നിലവിലെ അലൈൻമെന്റ് തുടർന്നാൽ മൺസൂൺ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


ALSO READ: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി


പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണമെന്ന് വിദ​ഗ്ധസമിതി നിർദേശിക്കുന്നു. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി170 മീറ്റർ ദൂരത്തോളം വളച്ചെടുക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കുന്നത് അഴിമുഖത്ത് മണ്ണടിയുന്നതും വള്ളങ്ങൾ ഒഴുക്കിൽപ്പെടുന്നതും തടയാൻ സഹായിക്കുമെന്നാണ് സിഡബ്ല്യുപിആർഎസ് വ്യക്തമാക്കുന്നത്.


ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം മത്സ്യതൊഴിലാളികളുമായി പുതിയ രൂപരേഖയെ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പുതിയ അലൈൻമെന്റിനും മൺസൂൺ കാലത്ത് വടക്ക് ഭാഗത്ത് നിന്നുള്ള തിരയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.