തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുതുക്കുറിച്ചി തീരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം കണ്ടത്. ഉടൻ കോസ്റ്റൽ പോലീസിനെയും കഠിനംകുളം പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഈ വർഷത്തെ നാലാമത്തെ മരണമാണ്.


യുക്രൈൻ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി വിവരം, ആക്രമണം പട്രോളിം​ഗിനിടെ


ന്യൂഡൽഹി: റഷ്യയിലെ യുക്രൈൻ ഷെല്ലാക്രമണത്തിൽ റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന തൃശൂർ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാണ് മരിച്ചതെന്നാണ് വിവരം. സന്ദീപ് ഉൾപ്പെട്ട 12അംഗ പട്രോളിംഗ് സംഘമാണ് ഷെല്ലാക്രമണത്തിന് ഇരയായത്. കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്. കഴിഞ്ഞ ഏപ്രിൽ രണ്ടി‌നാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. 


സന്ദീപിന്റെ മൃതദേഹം റഷ്യയിലെ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവധിയായതിനാൽ മൃതദേഹം പരിശോധിക്കാൻ മലയാളി അസോസിയേഷൻ ഭാരവാഹികൾക്ക് സാധിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. സന്ദീപിൻ്റെ ചിത്രം ഉപയോഗിച്ച് മൃതദേഹം സന്ദീപിൻ്റേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കും. ജില്ലാ കളക്ടറെയും വിവരം അറിയിച്ചിട്ടുണ്ട്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.