കോഴിക്കോട്: മുജീബ് റഹ്മാനെ തൂക്കികൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരി ബലാത്സം​ഗ കേസിലെ അതിജീവത. താൻ നേരിട്ടത് അതിക്രൂരമായി പീഡനമായിരുന്നുവെന്നും അന്ന് പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ ഇന്ന് അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും അതിജീവത പറഞ്ഞു. മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയതിന് ശേഷമാണ് പീഡിപ്പിച്ചതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും, അന്ന് അത് പറയേണ്ടെന്ന് പറഞ്ഞത് പ്രോസിക്യൂട്ടർ ആണെന്നും അതിജീവത മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം നാടിനെ നടുക്കിയ മുത്തേരി ബലാത്സം​ഗ കേസിലെ പ്രതി തന്നെയാണ് പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി എന്നത് നാടിനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇരുമ്പകച്ചേലയിൽ ആദിവാസി യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ


മുത്തേരി ബലാത്സം​ഗ കേസ്


2020 ലാണ് കേസിനാസ്പ​ദമായ സംഭവം നടക്കുന്നത്.വയോധികയെ ഓട്ടോറിക്ഷയിൽ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് പണം കവർന്ന സംഭവമാണ് മുത്തേരി കേസ്. ജൂലൈ മാസമായിരുന്നു. മോഷ്ടിച്ച ഓട്ടോറിക്ഷയുമായി വരുകയായിരുന്ന മുജീബ് റഹ്മാൻ വഴിയിൽ വെച്ച് ഹോട്ടൽ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തിൽ കയറ്റി കൊണ്ടു പോയി. ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുകയും പണം കവരുകയും ചെയ്തു. 


അന്ന് അറസ്റ്റിലായ മുജീബ് പിന്നീട് പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു. പിന്നീട് കൂത്തുപറമ്പിൽ വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. 
മുത്തേരി കേസുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തോളം റിമാൻഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമ‍ർപ്പിച്ചെങ്കിലും വിചാരണ വൈകി. ഇതോടെ കോടതി പ്രതിക്ക് ജാമ്യം അനുവ​ദിക്കുകയായിരുന്നു. അതേസമയം മുജീബ് റഹ്മാൻ വാഹന മോഷണ കേസുകളിലെ കുപ്രസിദ്ധ പ്രതിയായ വീരപ്പൻ റഹീമിന്റെ കൂട്ടാളിയാണെന്ന തരത്തിലുള്ള വിവരങ്ങളും ഇപ്പോൾ ഈ കേസോടെ പുറത്തെത്തിയിരിക്കുകയാണ്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.