തിരുവനന്തപുരം:  മുട്ടിൽ മരം മുറിയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഇടപെട്ടതായി റിപ്പോർട്ടുകൾ.  വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ മരങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കുന്നില്ലെന്ന പ്രതികളുടെ പരാതിയിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ  ഇടപെട്ടതായി സൂചനയുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരം മുറി കേസിലെ പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു  പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ജില്ലാ കളക്ടറോട് വിശദീകരണം ചോദിച്ചത്.അതിലൊന്നും നടപടിയെടുക്കാനോ ഉത്തരവ് തിരുത്താനോ പ്രിന്‍സിപ്പല്‍ സെക്രട്ടറി തയ്യാറായില്ലെന്നാണ് സത്യം.


ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്


ഇതിനിടെയാണ് മരം കൊള്ളയിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍്റെ സഹോദരനും കൂട്ട് പ്രതിയുമായ ആന്റോ അഗസ്റ്റിന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നേരിട്ട് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത് .


ALSO READ: Muttil Tree Felling: മരം മുറി കളക്ട റുടെ മുന്നറിയിപ്പ് അവഗണിച്ച്, കത്തിന് സ‍ർക്കാ‍ർ മറുപടി നൽകിയില്ല


അതേസമയം മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നടത്തിയ തിരച്ചിലിൽ തൃശ്ശൂരിൽ നിന്നും 84 കഷ്ണം തേക്ക് തടികൾ കണ്ടെടുത്തു. കണ്ടെടുത്തവക്ക് ഏകദേശം 3 ലക്ഷം രൂപ വരുമെന്നാണ് കണക്ക്. നിലവിൽ അഞ്ച് അന്വേഷണ സംഘങ്ങളാണ് മരം മുറിയുടെ വിവിധ കേസുകൾ അന്വേഷിക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ ഏതാണ്ട് 70-ൽ അധികം കേസുകളാണ് മരം മുറിയുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.