ജപ്തി വിവാദം; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയെന്ന് വിഎൻ വാസവൻ
സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണ് താഴിട്ട് പൂട്ടിയ നടപടിയെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ: ലോൺ തിരിച്ചടയ്ക്കാത്തതിൻ്റെ പേരിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്ത് താഴിട്ട നടപടിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണ് താഴിട്ട് പൂട്ടിയ നടപടിയെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നോ നാലോ സെൻ്റ് മാത്രമുള്ള ഒരാളുടെ വീട് ജപ്തി ചെയ്യുമ്പോൾ അവർക്ക് പാർപ്പിട സൗകര്യം ഒരുക്കി മാത്രമേ നടപടി എടുക്കാവൂ എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.