തിരുവനന്തപുരം: കർണ്ണാടകയുടെ കാര്യത്തിൽ കോൺ​ഗ്രസിന് നല്ല കരുതൽ വേണമെന്ന മുന്നറിയിപ്പുമായി  സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എംഎൽഎ മാരെ വിലക്കുവാങ്ങിയ ചരിത്രം ബിജെപിക്ക് നേരത്തെ ഉണ്ടെന്നും, പ്രതിപക്ഷ നേതാവ് ഉൾപ്പടെ  ബി.ജെ.പി.യില്‍ ചേര്‍ന്ന കാര്യം മറന്നു പോകരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ കാൽവെയ്പ്പാണ് കർണ്ണാടകയിൽ ബിജെപിയെ തറ പറ്റിക്കാൻ ആയി എന്നത്. ഇതിലൂടെ ബിജെപിയെ ദക്ഷിണേന്ത്യയിൽ നിന്നും തൂത്ത് മാറ്റാൻ സാധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണേന്ത്യ മുഴുവൻ ഞങ്ങൽ പിടിക്കും. അതിന് ആദ്യം കർണ്ണാടക പിന്നെ കേരളം എന്നായിരുന്നു മോദിയും അമിത്ഷായും വെല്ലുവിളിച്ചത്. എന്നാൽ ആ നീക്കങ്ങൾ എല്ലാം തകർത്തിരിക്കുകയാണ് കർണ്ണാടകയിലെ ജനങ്ങൾ. അവരെ താൻ അഭിവാദ്യം ചെയ്യുന്നുവെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാജ്യത്തെ ഏറ്റവും വലിയ അപകടമാണ് ബിജെപി. ലോകസഭ തിരഞ്ഞെടുപ്പിൽ അവരെ തോൽപ്പിക്കണം. 2025ൽ ബിജെപി ജയിക്കാൻ ഇടയായാൽ 2025ൽ 100 വർഷം തികയ്ക്കുന്ന ആർഎസ്എസ് ഹിന്ദുത്വ അജൻഡ മുൻ നിർത്തി രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെയും അവർ ഇല്ലാതാക്കും. 


ALSO READ: പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ; യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം പാതിവഴിയിൽ നിർത്തി


അതിനെ പ്രതിരോധിക്കാനുള്ള ഒരു വലിയ ഊര്‍ജം കര്‍ണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ബി.ജെ.പി. വിരുദ്ധ ശക്തികള്‍ക്ക് നേടാനായെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. എന്നാൽ ബിജെപിയെ തകർക്കാൻ സാധിക്കുന്ന പാർട്ടി മാത്രമാണെന്നത് വാദം മാത്രമാണ്. കർണ്ണാടക കൂടാതെ രാജസ്ഥാനും ഗുജറാത്തുമാണ് കോണ്‍ഗ്രസിന് ഫലപ്രദമായി മത്സരിക്കാന്‍ കഴിയുന്ന മറ്റു സംസ്ഥാനങ്ങൾ. അവിടങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ്. ഇപ്പോള്‍ തന്നെ കര്‍ണാടകയില്‍ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്.


അതിലേക്ക് താന്‍ ഊന്നുന്നില്ലെന്നും നല്ല ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സ്വന്തം താത്പര്യത്തേക്കാളുപരി ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കാന്‍ കോണ്‍ഗ്രസിനാവണം. കോണ്‍ഗ്രസിന് പലപ്പോഴും അത് സാധിക്കുന്നില്ല. ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിക്കത്തക്ക രീതിയില്‍ ഒരു ഐക്യം സാധ്യമാവണമെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.