തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ടതിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. ട്രൈബ്യൂണൽ വിധി പരിശോധിച്ച ശേഷം അഭിപ്രായം പറയാം. ലീഗിലും കോൺഗ്രസിലും പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് കെ.കെ രമ പൊട്ടൽ ഇല്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തുന്ന പതിവ് വാർത്ത സമ്മേളനത്തിലാണ് പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും സിപിഎമ്മിനെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫും - ജമാഅത്ത് ഇസ്ലാമിയും ആർഎസ്എസ്സും സയോജിതമായി  ഇതിനായി പ്രവർത്തിക്കുന്നു. സർവതല സ്പർശിയായ പിന്തുണ പാർട്ടി നടത്തിയ ജനകീയ പ്രതിരോധ ജാഥക്ക് ലഭിച്ചെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.


ALSO READ: ബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ


കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ പശു സംരക്ഷണത്തിന് മദ്യത്തിന് സെസ് ചുമത്തി. പശു പ്രേമം മൃദു ഹിന്ദുത്വത്തിന്റെ തെളിവാണ്.മൃഗ സ്നേഹത്തിന്റെ പേരിൽ  ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യാമെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും വിമർശനം.


കേരളത്തിൽ സന്ദർശനം നടത്തിയ രാഷ്ട്രപതി സംസ്ഥാനത്തിന്റെ വളർച്ചയെ അഭിനന്ദിച്ചു. ഇക്കാര്യം മോദിയും അമിത്ഷായും മനസ്സിലാക്കണം. കെ സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അങ്ങേയറ്റം ബാലിശമായ പ്രതികരണമാണ്. ഫ്യൂഡൽ ജീർണതയുടെ ഭാഗമാണ് പദപ്രയോഗമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇന്ധന സെസ്സുമായി കേരളം മുന്നോട്ടുപോകും. ഇക്കാര്യത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.