മലപ്പുറം: മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. മലപ്പുറം നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാ​ഗത്താണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുകൾ രൂപപ്പെട്ടു. ഭയന്നുപോയ നൂറികണക്കിനാളുകൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങിയോടി. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഭൂചലനം അല്ലെന്നാണ് പ്രാഥമിക നി​ഗമനം. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെ വീണ്ടും സ്ഫോടന ശബ്ദം ഉണ്ടായി.


ALSO READ: എഡിഎമ്മിനെ അപമാനിക്കാൻ ശ്രമിച്ചു, മരണത്തിൽ പങ്ക് വ്യക്തം; പിപി ദിവ്യക്കെതിരെ കോടതി ഉത്തരവിലുള്ളത് ​ഗുരുതര നിരീക്ഷണങ്ങൾ


പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. രണ്ടാഴ്ച മുൻപും പ്രദേശത്ത് നിന്ന് സമാനമായ രീതിയിൽ സ്ഫോടന ശബ്ദം കേട്ടിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.