തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച ശ്യാമയുടെ ജീവിതം കൊടും ക്രൂരതയുടെ ബാക്കിപത്രമായിരുന്നുവെന്ന് കുടുംബം. ഭർതൃവീട്ടിൽ നിന്ന് നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾ ശ്യാമ ഏറ്റുവാങ്ങിയിരുന്നു. ബധിരയും മൂകയുമായ ശ്യാമയും വിനീതും ഒന്നിച്ച് താമസിച്ചിരുന്നെങ്കിലും അധികം നാൾ ജീവിതം തുടർന്നില്ല. ശ്യാമയെയും കുട്ടിയെയും കൊലപ്പെടുത്തിയാണ് വിനീത് പക വീട്ടിയത്.മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊള്ളലേറ്റാണ് ശ്യാമക്ക് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു ഭർത്താവ് വിനീതിൻ്റെ ബന്ധുക്കളുടെ ഭാഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെകുറിച്ച് ശ്യാമയുടെ അച്ഛൻ പറയുന്നതിങ്ങനെ...........


മെയ് ആറിന് പുലർച്ചെ 6:55 നായിരുന്നു സംഭവം. ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങൾക്കിരയായ ബധിരയും മൂകയുമായ ശ്യാമയെയും മകളെയും ഭർത്താവ് വിനീത് കൊലപ്പെടുത്തുകയായിരുന്നു. മകളെയും കൊച്ചുമകളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടതായി പിന്നീട് അറിയുകയായിരുന്നു.


പരിക്കേറ്റ അമ്മയും കുഞ്ഞും പത്തനംതിട്ടയിലെ ആശുപത്രിയിലാണെന്ന് ശ്യാമയുടെ ഭർത്താവ് വിനീതിൻ്റെ അച്ഛൻ വിശ്വനാഥനാണ് പറയുന്നത്. ഗുരുതരമായി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിലാണെന്നാണ് അറിഞ്ഞത്. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് വെവ്വേറെ ആംബുലൻസിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കൊണ്ടുവന്നത്. 


ലക്ഷക്കണക്കിന് രൂപ മുടക്കി മക്കളെയും കൊച്ചുമക്കളെയും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോഴും പ്രതികൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ആന്ധ്ര സ്വദേശിയുടെ പേരിലാണ് പ്രതികൾ തിരുവനന്തപുരത്ത് ലോഡ്ജിൽ മുറിയെടുത്തത്. അവർക്ക് സംഭവവുമായി എന്ത് ബന്ധമാണ് ഉണ്ടായിരുന്നതെന്ന വിവരം പുറത്തു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്. ഇത് മറനീക്കി പുറത്തു വരണം.


ബധിരയും മൂകയുമായ ശ്യാമയെ സ്വത്തിനും പണത്തിനും വേണ്ടി ഭർത്താവ് പലപ്പോഴും പീഡിപ്പിക്കാറുണ്ടായിരുന്നു. പലപ്പോഴും മകളുടെ സ്വത്തും പണവുമെല്ലാം പണയപ്പെടുത്തിയും വിൽപ്പനക്ക് വച്ചുമാണ് ഇതിൻ്റെ പ്രതികാരം വീട്ടിയത്. വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും അനുവദിക്കില്ല. അവിടെ നടക്കുന്ന സംഭവങ്ങൾ പുറത്തറിയാതിരിക്കാൻ ഫോൺ ഉൾപ്പെടെ പിടിച്ചു വാങ്ങി വച്ചായിരുന്നു മർദ്ദനം. 


ദിവസവും മകൾ കരഞ്ഞു പറയുമ്പോഴും താൻ ആശ്വസിപ്പിക്കുമായിരുന്നു. അങ്ങനെ ആശ്വസിപ്പിച്ച് നല്ല നിലക്ക് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്ഥിതി വഷളാവുകയായിരുന്നു. പക്ഷേ അവളുടെ ജീവനെയും കൊച്ചുമോളുടെ ജീവനെയും അവൻ കവർന്നെടുക്കുമെന്ന് വിചാരിച്ചിരുന്നില്ല. പലപ്പോഴും മരുമകനോട് മകളെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കൈകൂപ്പി കേണപേക്ഷിക്കുമായിരുന്നു.


തീപിടിത്തമുണ്ടായി പൊള്ളലേറ്റ മരിച്ചുവെന്ന് പറഞ്ഞ് സംഭവത്തിൽ ആറന്മുള പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ആശുപത്രിയിലെത്തി പലപ്പോഴും പൊലീസ് മൊഴിയെടുത്തിരുന്നു. പക്ഷേ നേരിട്ട് കണ്ട് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ അവർ കൂട്ടാക്കിയില്ല - വിതുമ്പലോടെ ശ്യാമയുടെ അച്ഛൻ പറഞ്ഞു നിർത്തി. അമ്മയുടെ കരച്ചിൽ അവിടെ കണ്ട് നിന്നവരെയും ഈറണിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.