COMMERCIAL BREAK
SCROLL TO CONTINUE READING


നേമം , കൊച്ചു വേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം റെയില്‍ വേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ താല്പര്യമുണ്ട് .സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുകൂലമായാണ് പ്രതികരിച്ചത്.


ഇനി ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്.ഇക്കാര്യം നിലവില്‍ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ് .നേമം റെയില്‍വേ സ്റ്റേഷന്‍റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചു വേളി റെയില്‍വേ സ്റ്റേഷന്‍റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നും ആക്കി മാറ്റുന്നതിനാണ് നീക്കം.


ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം .ഇതോടെ പേര് മാറ്റത്തിനുള്ള ആദ്യനടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പൂര്‍ത്തിയായിരിക്കുകയാണ്.


 ഇനി ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടത് . ഇത് സംബന്ധിച്ച നടപടികള്‍ റെയില്‍വേ മന്ത്രാലയം ആരംഭിച്ചതായാണ് അറിയുന്നത്.     പേര് മാറ്റം  മാത്രമല്ല ഈ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന ആവശ്യവും റെയില്‍വേ റെയില്‍വേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.


 സംസ്ഥാന സര്‍ക്കാറിന് പുറമേ  തിരുവനന്തപുരം എം പി ശശി തരൂര്‍ ,നേമം എം എല്‍ എ ഒ രാജഗോപാല്‍ എന്നിവരും റെയില്‍വേ മന്ത്രാലയത്തിന് ഈ സ്റ്റേഷനുകളുടെ വികസനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട് .