Thiruvananthapuram : പാലാ ബിഷപ്പിന്റെ (Pala Bishop) നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. കേരളത്തിൽ നർക്കോട്ടിക് ജിഹാദ് ശക്തമാകുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ജോർഡ് കുര്യൻ അമിത് ഷായോട് കത്തിലൂടെ ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ലൗ ജിഹാദിനെ പോലെ നാർക്കോട്ടിക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്" ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. 


ALSO READ ; Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം


അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ജിഹാദികളും കോൺ​ഗ്രസ്-സിപിഎം ഉൾപ്പെടെയുള്ള കപടമതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്ലിങ്ങളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.


ALSO READ : Narcotic Jihad | പാല ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവർ ഇസ്ളാമിക് സ്റ്റേറ്റ് വക്താക്കളാണോ?: കേന്ദ്രമന്ത്രി വി മുരളിധരൻ


കൂടാതെ പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സിപിഎമ്മും കോൺഗ്രസു വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ സത്യം വിളിച്ച് പറയുന്നവരെ സംഘപരിവാറാക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.


ALSO READ : Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത


നർക്കോട്ടിക് ജിഹാദ് അറിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഭീകരവാദത്തിനെതിരെ തുറന്ന് പറയാൻ ഭയപ്പെടുന്നത് കൊണ്ടാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടിനോട് ബിജെപിക്ക് യോജിപ്പില്ലയെന്നും ബിഷപ്പിന്റെ നിലപാടിനോട് പിന്തുണ അറിയിക്കുന്നു എന്ന് സുരേന്ദ്രൻ മാധ്യമങ്ങളോടായി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.