Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി, പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത

പാലാ രൂപത ബിഷപ്പ്  മാര്‍ ജോസഫ് കല്ലറാങ്ങാട്ടിന്‍റെ  നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാലാ രൂപത. ബിഷപ്പിന്‍റെ പ്രസ്താവന ഏതെങ്കിലും പ്രത്യേക  സമുദായത്തിന് എതിരല്ലെന്നാണ്  രൂപത നല്‍കുന്ന വിശദീകരണം.

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 07:08 PM IST
  • സമൂഹത്തിലെ അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നാണ് പാലാ രൂപത നല്‍കുന്ന വിശദീകരണം.
  • 'പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം. തെറ്റിദ്ധാരണജനകമായ പ്രചരണം അവസാനിപ്പിക്കണം', രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Narcotic Jihad: അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാട്ടി,  പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം, ഒടുക്കം വിശദീകരണവുമായി പാലാ രൂപത

Kottayam: പാലാ രൂപത ബിഷപ്പ്  മാര്‍ ജോസഫ് കല്ലറാങ്ങാട്ടിന്‍റെ  നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ വിശദീകരണവുമായി പാലാ രൂപത. ബിഷപ്പിന്‍റെ പ്രസ്താവന ഏതെങ്കിലും പ്രത്യേക  സമുദായത്തിന് എതിരല്ലെന്നാണ്  രൂപത നല്‍കുന്ന വിശദീകരണം.

പാലാ രൂപത  സഹായ മെത്രാനാണ്  പ്രസ്താവന പുറത്തിറക്കിയത്. സമൂഹത്തിലെ അപകടകരമായ പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ്  ബിഷപ്പ് ചെയ്തതെന്നാണ്  രൂപത നല്‍കുന്ന വിശദീകരണം.

'പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാം. തെറ്റിദ്ധാരണജനകമായ പ്രചരണം അവസാനിപ്പിക്കണം', രൂപത  പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു.

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം  നാര്‍ക്കോട്ടിക് ജിഹാദും  (Narcotic Jihad) നടക്കുന്നുവെന്നും  അതിനാല്‍ കത്തോലിക്കാ  വിശ്വാസികള്‍  ജാഗ്രത പാലിക്കണമെന്നുമായിരുന്നു  ബിഷപ്പ് പ്രസംഗ മധ്യേ പറഞ്ഞത്.  ചെറു പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.  എട്ട് നോമ്പിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു  പ്രസ്താവന.

Also Read: Narcotic Jihad: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; സംഘപരിവാർ അജണ്ടയിൽ വീഴരുതെന്ന് വിഡി സതീശൻ, ബിഷപ്പിനെ പിന്തുണച്ച് വി. മുരളീധരൻ

അതേസമയം ബിഷപ്പിന്‍റെ പ്രസ്താവനയെ പിന്തുണച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തി.  

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 

ചേരിതിരിവുണ്ടാകുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നടത്തരുതെന്നും നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുകയാണ് എന്നായിരുന്നു  മുഖ്യമന്ത്രിയുടെ വിശദീകരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News