Narcotic Jihad | പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികൾക്കെതിരെ പക്ഷെ കൊണ്ടത് സിപിഎമ്മിനും യുഡിഎഫിനും : കെ സുരേന്ദ്രൻ
Narcotic Jihad Controversy പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സിപിഎമ്മും കോൺഗ്രസു വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ
Alappuzha : പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് (Narcotic Jihad) നിലാപാടിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). പാലാ ബിഷപ്പ് (Pala Bishop) ലക്ഷ്യം വെച്ചത് ഭീകരവാദികൾക്കെതിരെയാണെന്നും എന്നാൽ അത് കൊണ്ടത് സിപിഎമ്മിനും കോൺഗ്രസിനുമാണെന്ന് കെ സുരേന്ദ്രൻ ഇന്ന് ആലപ്പുഴയിൽ മാധ്യമങ്ങളോടായി പറഞ്ഞു.
"സിപിഎമ്മും കോൺഗ്രസും വോട്ട് ബാങ്ക് രാഷട്രിയത്തിന് വേണ്ടി മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ഈ അസഹിഷ്ണുത കേരളം കണക്കിലെടുക്കും" സുരേന്ദ്രൻ ആലപ്പുഴയിൽ മാധ്യമങ്ങളോടായി പറഞ്ഞു.
പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സിപിഎമ്മും കോൺഗ്രസു വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ സത്യം വിളിച്ച് പറയുന്നവരെ സംഘപരിവാറാക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
നർക്കോട്ടിക് ജിഹാദ് അറിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഭീകരവാദത്തിനെതിരെ തുറന്ന് പറയാൻ ഭയപ്പെടുന്നത് കൊണ്ടാണ്. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാടിനോട് ബിജെപിക്ക് യോജിപ്പില്ലയെന്നും ബിഷപ്പിന്റെ നിലപാടിനോട് പിന്തുണ അറിയിക്കുന്നു എന്ന് സുരേന്ദ്രൻ മാധ്യമങ്ങളോടായി പറഞ്ഞു.
കൂടാതെ ആലപ്പുഴയിലെ കാവാലത്തെ ലൗ ജിഹാദ് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...