തൃശൂര്‍:  പാലാ രൂപത  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്  കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം വന്‍ വിവാദമായതോടെ നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഷപ്പ് നടത്തിയ  നാർകോട്ടിക് ജിഹാദ്  (Narcotic Jihad) പരാമര്‍ശത്തില്‍ പിതാവിനെ  പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള  (PS Sreedharan Pillai) രംഗത്തെത്തിയിരുന്നു.  ബിഷപ്പ് നടത്തിയ പ്രസംഗം വിവാദമാക്കുന്നവര്‍ക്ക്  ദുരുദ്ദേശ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  


അതിനിടെ, നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ്  സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി  (Suresh Gopi) വ്യക്തമാക്കി.   അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.  നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ, ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും സുരേഷ് ഗോപി  പറഞ്ഞു. 


അതേസമയം,  ലൗ ജിഹാദ് (Love Jihad), നാര്‍ക്കോട്ടിക് ജിഹാദ് (Narcotic Jihad) വിഷയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കണമെന്നും ദേശീയ തലത്തില്‍വരെ ചര്‍ച്ചയാക്കണമെന്നുമാണ് ഞായറാഴ്ച കൊച്ചിയില്‍ നടന്ന പാര്‍ട്ടി കോര്‍കമ്മറ്റി യോഗം തീരുമാനിച്ചത്.


Also Read: Narcotic Jihad: ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണം, നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല


കൂടാതെ,  ബിഷപ്പിനും ക്രൈസ്തവര്‍ക്കും പിന്തുണ  നല്‍കിക്കൊണ്ട്  ഇതിനോടകം  നിരവധി BJP നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.  


അതേസമയം,  ബിഷപ്പ്  നടത്തിയ നാർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിന്  പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തി.  പാലാ ബിഷപ്പ് (Mar Joseph Kallarangatt) പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് എന്നാണ് ചങ്ങനാശ്ശേരി ബിഷപ്പ്  വ്യക്തമാക്കിയത്.  കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കനത്ത ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Also Read: Narcotic Jihad: പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് ക്രൈസ്തവസഭയുടെ ആശങ്ക, വിവാദമാക്കുന്നവര്‍ക്ക് ദുരുദ്ദേശ്യം, ഗോവ ഗവര്‍ണര്‍ PS ശ്രീധരന്‍ പിള്ള


വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി  പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ്.കെ മാണിയും രംഗത്ത് എത്തി.  മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും  ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേരളത്തിന്‍റെ  മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ്.കെ മാണി  വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.