ദേശീയപാത വികസനം: പ്രളയസാധ്യത ഭയന്ന് വളാഞ്ചേരിയിലെ കർഷകർ
പരിസ്ഥിതിയാഘാതമേല്‍പ്പിക്കാതെയാണ് ദേശീയപാത നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഉറപ്പ്. എന്നാല്‍ പ്രധാനപാലം കടന്നുപോകുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ ഇരുകരകളിലുമായി വെള്ളം നിറയാന്‍ സാധ്യതയേറുന്നതായാണ് പ്രദേശവാസികളും കര്‍ഷകരും പറയുന്നത്.
മലപ്പുറം: സംസ്ഥാനത്ത് മഴ കനക്കുന്നതോടെ ആശങ്കയിലാണ് മലപ്പുറം വളാഞ്ചേരി മേഖലയിലെ കര്‍ഷകരടക്കമുള്ളവര്‍. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തികളുടെ ഭാഗമായി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ മണ്ണിട്ട് മൂടുന്നതോടെ വെള്ളക്കെട്ടുണ്ടാകാനുള്ള സാധ്യതയാണ് ഇവരെ ആശങ്കയിലാക്കുന്നത്. പരാതിയുടെ ഭാഗമായി നഗരസഭാ-ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
പരിസ്ഥിതിയാഘാതമേല്‍പ്പിക്കാതെയാണ് ദേശീയപാത നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഉറപ്പ്. എന്നാല്‍ പ്രധാനപാലം കടന്നുപോകുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നതോടെ ഇരുകരകളിലുമായി വെള്ളം നിറയാന്‍ സാധ്യതയേറുന്നതായാണ് പ്രദേശവാസികളും കര്‍ഷകരും പറയുന്നത്. മുമ്പും പ്രദേശത്ത് വിവിധയിടങ്ങളില്‍ മഴക്കാലത്ത് വെള്ളം കയറിയതിനാല്‍ ഇവരുടെ ആശങ്ക വര്‍ധിക്കുകയാണ്.
Read Also: തീരം തിരികെ നേടാൻ ചെല്ലാനത്തെ ജനത; ഡ്രഡ്ജിങ്ങിൽ ഒഴുകിപ്പോകുന്ന ഒരു നാട്
നൂറുകണക്കിന് ജനങ്ങളാണ് ഇരുകരകളിലുമായി താമസിക്കുന്നത്. ജനവാസകേന്ദ്രങ്ങളില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതില്‍ ഇവര്‍ തടസം നില്‍ക്കുന്നില്ല.എന്നാല്‍ പ്രദേശത്ത് സംഭവിക്കാവുന്ന വെള്ളക്കെട്ടിന് പരിഹാരമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അപ്രതീക്ഷിതമായി പെയ്ത മഴയാണ് പ്രദേശവാസികളുടെ ആശങ്കക്ക് കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി നഗരസഭ അധ്യക്ഷനടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ദേശീയപാത പ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്തദിവസങ്ങളിലായി പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചതായി നഗരസഭ അധ്യക്ഷന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ പറഞ്ഞു. ദേശീയപാത പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ താത്കാലിക പരിഹാരം നിര്‍ദേശിച്ചതില്‍ ആശ്വാസത്തിലാണ് നാട്ടുകാര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...