തീരം തിരികെ നേടാൻ ചെല്ലാനത്തെ ജനത; ഡ്രഡ്ജിങ്ങിൽ ഒഴുകിപ്പോകുന്ന ഒരു നാട്

തുറമുഖ നിർമ്മാണവും തീരദേശ ഖനനവും മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യ നിർമ്മിതമായ തീര നാശം ഉണ്ടായിട്ടുണ്ട്. അതിൽ തന്നെയും ഏറ്റവും കാലം പഴക്കമുള്ള തീര നാശമാണ് ഇന്ന് ചെല്ലാനത്ത് സംഭവിക്കുന്നത്. ട്രെഡ്ജിങ് നടത്തുന്നത് കൊച്ചിൻ പോർട്ടാണ്.

Written by - Priyan RS | Edited by - Priyan RS | Last Updated : May 17, 2022, 01:24 PM IST
  • കേരളത്തില്‍ ഏറ്റവുമധികം തീരം നഷ്ടമായ പ്രദേശം ചെല്ലാനം തന്നെയാണെന്ന് പറയാം.
  • 1928ലാണ് കൊച്ചിൻ പോർട്ട് ആധുനിക തുറമുഖമായി മാറുന്നത്.
  • 2021 ൽ ഒമ്പത് മാസക്കാലയളവിൽ മാത്രം മണൽ വിറ്റ് 12 കോടി രൂപ നേടിയതായി പോർട്ട് തന്നെ പറയുന്നു.
തീരം തിരികെ നേടാൻ ചെല്ലാനത്തെ ജനത; ഡ്രഡ്ജിങ്ങിൽ ഒഴുകിപ്പോകുന്ന ഒരു നാട്

കൊച്ചി: കളിച്ചുവളര്‍ന്ന തീരവും വള്ളമടുപ്പിച്ചിരുന്ന മണൽപ്പുറവും ഇന്ന് ചെല്ലാനം ജനതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. കൈവെള്ളയിൽ നിന്ന് ചോർന്നുപോകുന്ന ധാന്യം പോലെയാണ് ചെല്ലാനം ജനതയ്ക്ക് ഓരോ ദിവസം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് തീരം. ശോഷിച്ച് ശോഷിച്ച് ഇല്ലാതെയാകുന്നതും അവരുടെ അന്നം തന്നെയാണ്. കേരളത്തില്‍ ഏറ്റവുമധികം തീരം നഷ്ടമായ പ്രദേശം ചെല്ലാനം തന്നെയാണെന്ന് പറയാം. കേരള സംസ്ഥാനത്തിന് ഏറ്റവുമധികം റവന്യൂ ഭൂമി കടലാക്രമണത്തിൽ നഷ്ടമായതും ഇവിടെ തന്നെ. തീരം നഷ്ടമാകുന്നതിന്റെ അടിസ്ഥാന കാരണം കൊച്ചിൻ പോർട്ടിലെ ട്രെഡ്ജിങ് ആണെന്ന് ചെല്ലാനത്തെ ജനങ്ങള്‍ പറയുന്നു. ഈ ട്രെഡ്ജിങ്ങിന് ഒരു നൂറ്റാണ്ടിലേറെ നീണ്ട കാലത്തിന്റെ ചരിത്രമുണ്ട്.

1928ലാണ് കൊച്ചിൻ പോർട്ട് ആധുനിക തുറമുഖമായി മാറുന്നത്. കപ്പൽ ഗതാഗതത്തിനായുണ്ടാക്കിയ കപ്പൽ ചാലിന്റെ നിർമ്മാണത്തോടെയാണ് തീര ശോഷണം ആരംഭിക്കുന്നത്. 'കപ്പൽ ചാലിലൂടെ വേലിയിറക്ക സമയത്ത് ഉണ്ടാകുന്ന കുത്തൊഴുക്കും തീരകടലിലെ സ്വാഭാവികമായ ഒഴുക്കും തമ്മിൽ കൂട്ടിയിടിക്കുകയും  അതിൻ്റെ ഫലമായി കപ്പൽ ചാലിന് തെക്ക് തീരക്കടലിലെ ഒഴുക്ക് ഏതാണ്ട് അന്ധകാരനഴി വരെ എത്തിയശേഷം തീരത്തോട് ചേർന്ന് വടക്കോട്ട് തിരിച്ചൊഴുകുകയും ഈ ഒഴുക്കിൽ തീരത്തെ മണ്ണ്  ഒഴുകി പോവുകയും ചെയ്യുന്നു.' ചെല്ലാനം ജനത അവരുടെ തീരത്തെപ്പറ്റി പറയുന്നതാണിത്. അത്രമേൽ അവർക്ക് തങ്ങളുടെ കടലിനെയും തീരത്തെയുപറ്റി അറിവുള്ളതാണ്. 

Read Also: കല്ലിടീൽ നിർത്താനുള്ള സർക്കാർ തീരുമാനം ജനങ്ങളുടെ വിജയം. നടപടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ഭയന്നെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

തുറമുഖ നിർമ്മാണവും തീരദേശ ഖനനവും മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യ നിർമ്മിതമായ തീര നാശം ഉണ്ടായിട്ടുണ്ട്. അതിൽ തന്നെയും ഏറ്റവും കാലം പഴക്കമുള്ള തീര നാശമാണ് ഇന്ന് ചെല്ലാനത്ത് സംഭവിക്കുന്നത്. ട്രെഡ്ജിങ് നടത്തുന്നത് കൊച്ചിൻ പോർട്ടാണ്. ഡ്രെഡ്ജ് ചെയ്യുന്ന മണ്ണ് അഥവാ എക്കൽ പുറം കടലിൽ കളയുകയായിരന്നു ആദ്യഘട്ടത്തിൽ ചെയ്തിരുന്നതെങ്കിൽ ഇന്ന് മണൽ വിൽക്കുകയാണ് ചെയ്യുന്നത്. 2021 ൽ ഒമ്പത് മാസക്കാലയളവിൽ മാത്രം മണൽ വിറ്റ് 12 കോടി രൂപ നേടിയതായി പോർട്ട് തന്നെ പറയുന്നു. ഒപ്പം ഈ നടപടി വിപുലീകരിക്കാനും പോർട്ട് ട്രസ്റ്റ് ആലോചന നടത്തുന്നുണ്ട്. 

Chellanam| Photo: Zee News

ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരക്കടലിൽ തന്നെ നിക്ഷേപിച്ചാൽ തീരശോഷണം കുറയക്കാനാകുമെന്ന് ജനങ്ങൾ പറയുന്നു. അതോടൊപ്പം തീരത്ത് പുലിമുട്ട് നിർമ്മിക്കുന്നത് തീരത്തെ മണ്ണ് ഒലിച്ചുപോകുന്നതും തടയും. നിലവിൽ സ്വയംഭരണ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റ് വൈകാതെ സ്വകാര്യവത്കരിക്കപ്പെടുമെന്നതാണ് തീരദേശ ജനതയുടെ മറ്റൊരു ആശങ്ക.  ചെല്ലാനം- കൊച്ചി തീരം നേരിടുന്ന അതിരൂക്ഷമായ കടൽ കയറ്റവും തീരശോഷണവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാത്തെ ജനങ്ങൾ ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ മേയ് 20ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉപരോധിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൽഎ അടക്കമുള്ളവർക്കും ജനകീയ വേദി നിവേദനം നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News