ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല എന്ന് ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ലളിത കുമാരമംഗലം ആരോപിച്ചു. കേസിന്‍റെ അന്വേഷണത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചിട്ടും വ്യക്തമായി ഉത്തരം ലഭിച്ചില്ല എന്നാണ് കമ്മിഷന്‍ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിനിരയായ നടിയുടെ മൊഴി രേഖപ്പെടുത്താനായി വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹുവിനെ കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കിലും കേസിന്‍റെ പുരോഗമനത്തെക്കുറിച്ച് ഡിജിപിയും വ്യക്തമായ ഉത്തരം നല്‍കിയില്ല എന്നും സൂചിപ്പിച്ചു.


അന്വേഷണത്തിന്‍റെ വിശദാംശങ്ങളെക്കുറിച്ച് പലതവണ എഴുതി ചോദിച്ചതിനും മറുപടി നല്കിയില്ല എന്നും ആരോപണമുണ്ട്. ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് നേരത്തെ അറിയാമായിരുന്നു. എന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ വ്യക്തമാക്കുകയുണ്ടായി.