Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന് റദ്ദാക്കും
Nattika Lorry Accident: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
തൃശൂർ നാട്ടികയിൽ തടി ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ പുറത്തേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ കർശന നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തെന്നും ലോറി ഉടമയ്ക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ബ്ലോക്ക് ചെയ്തിരുന്ന റോഡിൽ ബാരിക്കേഡുകൾ തകർത്താണ് വണ്ടി ഓടിച്ചത്. നടന്നത് നരഹത്യയാണെന്നും മന്ത്രി പറഞ്ഞു.
Read Also: പ്രിൻസിപ്പലും വാർഡനും പറയുന്നതിൽ സ്ഥിരതയില്ല; മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ!
റോഡിൽ രാത്രി കാല പരിശോധന കർശനമാക്കാനും തീരുമാനിച്ചു. റോഡിന്റെ ഭാഗത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസിന് കത്ത് നൽകും.
മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനമില്ലാത്തതാണ് റോഡിലെ പരിശോധനയ്ക്ക് തടസ്സമാകുന്നതെന്നും വാഹനം ലഭ്യമാക്കണമെന്ന് ധനവകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.