Navakerala Fellowship| 50,000 മുതൽ ഒരു ലക്ഷം രൂപ വരെ, നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകും
Trivandrum: സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നൽകുക.
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട് വർഷത്തേക്കാണ് ഫെല്ലോഷിപ്പ് നൽകുന്നത്.അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയർ ആയിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്സ്. സ്ത്രീകൾക്കും അർഹതപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും അഞ്ച് വർഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സർവകലാശാലയിൽ നിന്നാകണം ഗവേഷണം നടത്തേണ്ടത്. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകൻ മെൻറർ ആയി തിരഞ്ഞെടുക്കേണ്ടത്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വെബ്‌സൈറ്റ് സന്ദർശിക്കാം. (www.kshec.kerala.gov.in). ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി http://159.89.167.203/kshecportal/public/index.php/navakerala_fellowship സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...