കൊച്ചി:  ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇയാൾ അവിവാഹിതനാണെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മരിച്ചയാളുടെ പേരുവിവരങ്ങളൊന്നും നാവികസേന പുറത്തുവിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Drug Bust : കൊച്ചി തീരത്ത് 12,000 കോടി വിലമതിക്കുന്ന വൻ ലഹരി മരുന്ന് വേട്ട; പാകിസ്ഥാൻ, ഇറാൻ സ്വദേശികൾ പിടിയിൽ


പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യയാണെന്നാണ് നിഗമനമെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചിട്ടുണ്ട്.  സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വർഷ സർവീസിനായി കൊച്ചിൻ ഷിപ്‌യാഡിലാണ് ഇപ്പോൾ ഐഎൻഎസ് വിക്രാന്ത് ഉള്ളത്.സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നാവികസേനാ പുറത്തുവിടുന്നില്ല.


സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്


സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു.  ആരുടേയും പരിക്ക് ഗുരുതരമല്ല.  അപകടത്തിൽപെട്ടത് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ്. പരിക്കേറ്റവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


Also Read: Chaturgrahi Yoga: ചിങ്ങരാശിയിൽ ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!


ഇതിനിടയിൽ മൂവാറ്റുപുഴയില്‍ റോഡ്  മുറിച്ച് കടക്കുന്നതിനിടയില്‍  ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് മുന്നിൽ സഹപാഠികൾ പ്രതിഷേധം നടത്തി. പ്രതിഷേധം അർദ്ധരാത്രിയായിരുന്നു. ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണം. മൂവാറ്റുപുഴ നിര്‍മ്മല കോളേജ്   ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അപകടത്തിൽ മരിച്ച നമിത. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും  അപകടത്തില്‍ പരിക്കേറ്റിരുന്നു.  ബൈക്ക് ഓടിച്ച ഏനാനെല്ലൂർ സ്വദേശി ആൻസനിനെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.  ഇതിന്റെ അടിസ്ഥാനത്തിൽ ആൻസന്റെ ലൈസൻസും റദ്ദ് ചെയ്യും. ഇന്ന് മോട്ടോർ വാഹനവകുപ്പ് സംഭവ സ്ഥലത്ത് പരിശോധന നടത്തും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.