വയനാട്: ഉരുള്‍പൊട്ടൽ രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവപങ്കാളിത്തവുമായി നാവികസേനയും. 78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാവിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നത്. സേനയുടെ ഹെലികോപ്റ്ററുകളും വയനാട്, നിലമ്പൂര്‍ മേഖലകളിൽ തെരച്ചിൽ-രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

തെരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി സംഘങ്ങളായി തിരിഞ്ഞാണ് നാവികസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം പുഴയോരം കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നു. ഒരു സംഘം മലയോര മേഖലയിലാണ് തിരച്ചിൽ നടത്തുന്നത്. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു സംഘത്തിന്‍റെ ചുമതല.


പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് ചൂരൽമലയിൽ മെഡിക്കല്‍ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. ബെയ് ലി പാലം നിര്‍മിച്ച ഇന്ത്യന്‍ സൈന്യത്തിലും നാവികസേനയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. മൂന്ന് ഓഫീസര്‍മാരും 30 സേനാംഗങ്ങളുമാണ് ഈ ദൗത്യത്തിൽ അണിചേര്‍ന്നത്.


ALSO READ: അ‍ർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഉറപ്പ്


റോഡ് മാർഗം ദുരന്തമേഖലയിലേക്ക് രക്ഷാ ഉപകരണങ്ങൾ സഹിതം എത്തിച്ചേരാൻ കഴിയാതിരുന്ന പോലീസുകാരെ ഹെലികോപ്റ്ററിൽ സേന ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. കാഴ്ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സേനയ്ക്ക് കഴിഞ്ഞു.


ഏഴിമലയിലെ ഐ.എന്‍.എസ് സമോറിനിൽ നിന്നാണ് നാവികസേനാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. വയനാട്ടിൽ  രക്ഷാദൗത്യം തുടരുകയാണ്. ആറാം ദിവസമാണ് തിരച്ചിൽ നടത്തുന്നത്. ഇതുവരെ 360 മരണമാണ് റിപ്പോർട്ട് ചെയ്തത്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.