CM Pinarayi Vijayan: അ‍ർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഉറപ്പ്

Shirur Landslide: ഞായറാഴ്ചയാണ് മുഖ്യമന്ത്രി അർജുന്റെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിക്ക് കുടുംബം നിവേദനം നൽകി.

Written by - Zee Malayalam News Desk | Last Updated : Aug 4, 2024, 03:27 PM IST
  • അർജുന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
  • മുഖ്യമന്ത്രിയുടെ സന്ദർശനം ആശ്വാസമേകിയെന്ന് കുടുംബം പ്രതികരിച്ചു
CM Pinarayi Vijayan: അ‍ർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് കുടുംബത്തിന് ഉറപ്പ്

കോഴിക്കോട്: അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ വീട്ടിൽ എത്തി മുഖ്യമന്ത്രി കുടുംബാം​ഗങ്ങളെ സന്ദർശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.

വീട്ടില്‍ പതിനഞ്ച് മിനിറ്റോളം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. കുടുംബം വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി അര്‍ജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ആശ്വാസമേകിയെന്ന് സന്ദര്‍ശനത്തിന് ശേഷം അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.

ALSO READ: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിന തെരച്ചിൽ

'ഞങ്ങളെ പോലെ ഒരുപാട് പേര്‍ ഇപ്പോൾ കേരളത്തില്‍ ദുഃഖം അനുഭവിക്കുന്നു. അവരെയൊക്കെ കാണുന്ന പോലെ മുഖ്യമന്ത്രി ഞങ്ങളുടെ അടുത്തുവന്ന് ആശ്വാസം തന്നു. ഇവിടെനിന്ന് ചെയ്യാന്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അര്‍ജുന്റെ കുടുംബം പറഞ്ഞു.

അതേസമയം, ഷിരൂരില്‍ തിരച്ചില്‍ നിർത്തിയതായും പുഴയില്‍ തിരച്ചിലിനായി എത്തിയ ഈശ്വര്‍ മാല്‍പെയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കുടുംബം ആരോപിച്ചു. തിരച്ചില്‍ അവസാനിപ്പിച്ച ദിവസത്തെ അതേ ഒഴുക്കാണ് ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഇപ്പോഴുമുള്ളതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News