തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടയില്‍ കടലില്‍ കാണാതെയായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആറു മത്സ്യബന്ധന ബോട്ടുകളെയും മറൈന്‍ എന്‍ജിനീയറിംഗ് കപ്പലിനെയുമാണ് വിഴിഞ്ഞത്തിനിടുത്ത് കടലില്‍ കാണാതെയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാവിക സേനാ കപ്പലുകളായ ഷാര്‍ദുല്‍, നിരീക്ഷക്, കബ്ര, കല്‍പേനി എന്നിവയുടെ സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തന ദൗത്യം പുരോഗമിക്കുന്നത്. കോയമ്പത്തൂരിൽ നിന്നുള്ള എയർഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകളും തെരച്ചിൽ നടത്താനുണ്ടാവും. കൂടാതെ, എയർഫോഴ്സിന്‍റെ തന്നെ രണ്ട് എയർക്രാഫ്റ്റുകളും നാളെ തെരച്ചിൽ നടത്തും. 


കന്യാകുമാരിക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഓഖി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത 24 മണിക്കൂറും, ലക്ഷദ്വീപില്‍ അടുത്ത 48 മണിക്കൂറും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.