തിരുവനന്തപുരം: തീപിടുത്തം ദൗർഭാഗ്യകരം എന്ന് എൻബിടിസി ചെയർമാൻ കെ ജി എബ്രഹാം. ഞങ്ങളുടെ പിഴവു കൊണ്ടല്ല അപകടമുണ്ടായത് എന്നാലും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന് എല്ലാ പിന്തുണയും നൽകും. എല്ലാവരെയും കുടുംബത്തെ പോലെയാണ് കണ്ടത്. മരണപ്പെട്ടവരെ ചേർത്തുനിർത്തും എല്ലാ ആവശ്യത്തിനും കമ്പനി ഒപ്പം ഉണ്ടാകുമെന്നും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകും ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും കെ ജി എബ്രഹാം പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സാജന്റെ മൃതദേഹം നരിക്കൽ ബഥേൽ മർത്തോമ്മ പള്ളിസെമിത്തേരിയിലും, ലൂക്കോസിനെ പൂയപ്പള്ളി  ഐ പി സി എബനേസർ ചർച്ച് സെമിത്തേരിയിലുമാണ് സംസ്കരിച്ചത്. ദുരന്തമുണ്ടായ കുവൈറ്റിലെ എൻ ബി ടി സി കമ്പനിയിലെ കെമിക്കൽ എൻജിനീയറായ നരിക്കൽ വാഴവിള സ്വദേശി  സാജൻ ജോർജിന്റെയും സൂപ്പർവൈസർ ലൂക്കോസിന്റെയും   മൃതദേഹങ്ങൾ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയണ് നാട്ടിലെത്തിച്ചത്. 


ALSO READ: നിലപാടിൽ ഉറച്ചു നിൽക്കുന്നോ...? കലാമണ്ഡലം സത്യഭാമക്ക് ഉപാധികളോടെ ജാമ്യം


കൊട്ടിയത്തെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ലൂക്കോസിന്റെ മൃതദേഹം എട്ടുമണിയോടെ വെളിച്ചിക്കാലയിലെ വീട്ടിലെത്തിച്ചു.  ചേതനയറ്റ ശരീരത്തിലേക്ക് നിലവിളിച്ചു കൊണ്ട് വീണ് കരഞ്ഞ ഭാര്യ ഷൈനിയെയും പിതാവിന്റെ ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ച് മൃതദേഹത്തിന് അരികിൽ ഇരിപ്പുറപ്പിച്ച മക്കളായ ലിഡിയെയും ലൂയിസ്നേയും ആശ്വസിപ്പിക്കാൻ ഏറെ പ്രയാസപ്പെട്ടു. വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൂയപ്പള്ളി ഐ പി സി എബനേസർ ചർച്ചിലെത്തിച്ച് അന്ത്യ ശുശ്രൂഷകൾക്ക് ശേഷം പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ജില്ലാ കളക്ടർ എൻ ദേവിദാസ്,  കൊല്ലം എംപി എൻ. കെ പ്രേമചന്ദ്രൻ, എംഎൽഎ പി.സി. വിഷ്ണുനാഥ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.


സാജന്റെ മൃതദേഹം കുതിരച്ചിറ പാൻഇന്ത്യ മോർച്ചറിയിൽ നിന്ന് 10.30 ഓടെ  വീട്ടിലെത്തിച്ചു. പൊതു ദർശനത്തിനുശേഷം വിലാപയാത്രയായി നരിക്കൽ ബഥേൽ മർത്തോമ്മ പള്ളിയിൽ എത്തിച്ച് അന്ത്യ ശുശ്രൂഷകൾ നടന്നു. മലങ്കര - മാർത്തോമാ സുറിയാനി സഭ - കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ. തോമസ്മാർതീത്തോസ് എപ്പിസ്കോപ്പകാർമികത്വം വഹിച്ചു. മന്ത്രി ഗണേഷ് കുമാർ,
ജില്ലാ കളക്ടർ എൻ ദേവിദാസ്,  കൊല്ലം എംപി എൻ. കെ പ്രേമചന്ദ്രൻ,  പി എസ് സുപാൽ എംഎൽ എഎന്നിവർ  വീട്ടിലത്തി അന്തിമോപചാരമർപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകളാണ് ഇരുവർക്കും യാത്രാമൊഴിയേകാൻ എത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.