Kalamandalam Sathyabhama: നിലപാടിൽ ഉറച്ചു നിൽക്കുന്നോ...? കലാമണ്ഡലം സത്യഭാമക്ക് ഉപാധികളോടെ ജാമ്യം

വടക്കേ ഇന്ത്യയിൽ വെളുത്ത ആളുകളും SC/ST വിഭാ​ഗത്തിലുണ്ട്. അപ്പോൾ കറുത്ത കുട്ടി പരാമർശം എങ്ങനെ SC/ST വകുപ്പിന്റെ പരിധിയിൽ വരുമെന്നാണ് സത്യഭാമ വാദിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2024, 04:29 PM IST
  • അതേസമയം സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
  • പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിലുണ്ട്.
Kalamandalam Sathyabhama: നിലപാടിൽ ഉറച്ചു നിൽക്കുന്നോ...? കലാമണ്ഡലം സത്യഭാമക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം:  ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് എസി/ എസ്റ്റി  കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഇവർ നെടുമങ്ങാട്  കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അഡ്വക്കറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. വടക്കേ ഇന്ത്യയിൽ വെളുത്ത ആളുകളും SC/ST വിഭാ​ഗത്തിലുണ്ട്. അപ്പോൾ കറുത്ത കുട്ടി പരാമർശം എങ്ങനെ SC/ST വകുപ്പിന്റെ പരിധിയിൽ വരുമെന്നാണ് സത്യഭാമ വാദിച്ചത്. 

നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഹാജാരാകാനാണ് ജസ്റ്റിസ് കെ.ബാബു നിർദേശിച്ചത്. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതിയുടെ പുറത്തെത്തി കാറിൽ കയറി തിരിച്ച് പോകാനൊരുങ്ങിയ സത്യഭാമയ്ക്ക് അരികിലെത്തിയ മാധ്യമപ്രവർത്തകർ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവോ എന്ന് ചോദിച്ചു. മാറി നിൽക്ക് എനിക്ക് ഡോർ അടയ്ക്കണം എന്നായിരുന്നു സത്യഭാമയുടെ പ്രതികരണം. 

ALSO READ: ചെന്നൈ-മംഗളൂരു മെയിലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 46 കിലോ കഞ്ചാവ്

അതേസമയം സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിലുണ്ട്. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്,പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകൾ അടക്കം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ ഇവരുടെയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചതെന്ന് അഭിഭാഷകൻ ബി എ ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. 

ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷനും ആര്‍ എല്‍ വി രാമകൃഷ്ണനും കോടതിയില്‍ വാദിച്ചു. ചെറിയ കേസായി കാണാന്‍ കഴിയില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ്റെ അഭിഭാഷകൻ പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമെന്ന് പ്രോസിക്യൂഷനും വാദിച്ചു. വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിക്കുവേണ്ടി ഹാജരായ ബി എ ആളൂര്‍ വാദിച്ചു. 'വിവാദ പരാമര്‍ശം കാരണം ജീവിതത്തില്‍ പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ലെന്നും കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്‌സി എസ്ടി വകുപ്പിന്റെ പരിധിയില്‍ വരും', ബി എ ആളൂര്‍ വാദിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയഅഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍.പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്.മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലുംകണ്ടാല്‍സഹിക്കില്ലെന്നുംസത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News