Netravati Express : ആലുവയിൽ നേത്രാവതി എക്സ്പ്രസിന് തീപിടിച്ചു; ആർപിഎഫും ജീവനക്കാരും ചേർന്ന് തീയണച്ചു
Netravati Express Fire Accident : മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് ട്രെയിന്റെ പാൻട്രി കാറിനാണ് തീപിടിച്ചത്
കൊച്ചി : മുംബൈ എൽടിടി-തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് ട്രെയിന് തീപിടിച്ചു. ട്രെയിന്റെ പാൻട്രി കാറിന്റെ അടിഭാഗത്ത് തീയും പുകയും രൂപപ്പെടുകയായിരുന്നു. ആലുവ റെയിൽവെ സ്റ്റേഷനിലേക്ക് ട്രെയിൻ തീയും പുകയുമായിട്ടാണ് പ്രവേശിച്ചത്. ഇത് യാത്രക്കാരിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് ഫെബ്രുവരി 14 ഉച്ചയ്ക്ക് 1.30നും 1.45നും ഇടയിലാണ് സംഭവം നടന്നക്കുന്നത്
തുടർന്ന് റെയിൽവെ പോലീസും റെയിൽവെ, പാൻട്രി ജീവനക്കാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ട്രെയിന്റെ വീലിന്റെ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് തീപിടുത്തമുണ്ടാകാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം.
തീയണച്ചതിന് ശേഷം റെയിൽ ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതി വിലയിരുത്തി. തുടർന്ന് പരിശോധനകൾ നടത്തുകയും ചെയ്തു. ട്രെയിനിന്റെ മധ്യഭാഗത്താണ് പാൻട്രി കാർ സ്ഥിതി ചെയ്യുന്നത്. പരിശോധനകൾക്ക് ശേഷം 2.15 ഓടെ ട്രെയിൻ ആലുവ വിടുകയും ചെയ്തു. തീപിടുത്തത്തെ തുടർന്ന് ഏകദേശം അരമണിക്കൂറിൽ അധികം നേരം ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.