Gold Rate Today : സ്വർണവില കഴിഞ്ഞ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വില കുത്തനെ ഇടിഞ്ഞു

Kerla Gold Rate Today 14th February 2024 : കഴിഞ്ഞ ഒരാഴ്ചകൊണ്ട് സ്വർണവില കുറഞ്ഞത് 800 രൂപയാണ്

Written by - Jenish Thomas | Last Updated : Feb 14, 2024, 02:15 PM IST
  • 62 ദിവസങ്ങൾക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്
  • ഗ്രാമിന് 60 കുറഞ്ഞു
  • പവന് ഇടിഞ്ഞത് 480 രൂപ
  • ജനുവരി18ന് ശേഷം 45,000ത്തിലേക്ക് സ്വർണവില എത്തുന്നത് ഇതാദ്യം
Gold Rate Today : സ്വർണവില കഴിഞ്ഞ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വില കുത്തനെ ഇടിഞ്ഞു

Kerala Gold Price Today 14.02.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ പുത്തൻ പ്രതീക്ഷ ഇന്നത്തെ വില. ഇന്ന് ഫെബ്രുവരി 14ന് കുത്തനെ ഇടിഞ്ഞ സ്വർണവില ഏറെ നാളുകൾക്ക് ശേഷം 45,000ത്തിലേക്കെത്തി. കഴിഞ്ഞ 62 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തെ സ്വർണനിരക്കിന്റെ ശരാശരി 46000ത്തിന് മുകളിൽ തുടരവെയാണ് വില ഇടിഞ്ഞ 45,000ത്തിലേക്കെത്തിയിരിക്കുന്നത്. ഏറ്റവും അവസാനമായി ജനുവരി 18നായിരുന്നു പൊന്നിന്റെ വില 45,000ത്തിലേക്കെത്തിയത്. തുടർന്ന് സ്വർണവില തുടരെ വർധിച്ച് 46,000ത്തിൽ തന്നെ തുടരുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില തുടരെ ഇടിയുകയായിരുന്നു. ഒരാഴ്ചക്കിടെ നാല് ദിവസം സ്വർണവില താഴേക്ക് പോയത്. ഈ ദിവസങ്ങളിൽ പവന് കുറഞ്ഞത് 800 രൂപയാണ്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 47,000ത്തിൽ നിന്നിരുന്ന നിരക്കാണിപ്പോൾ 45,000ത്തിലേക്കെത്തിയിരിക്കുന്നത്.

ALSO READ : Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷേ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെയാണ്

ഇന്നത്തെ സ്വർണവില

ഇന്ന് ഫെബ്രുവരി 13ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 60 രൂപയാണ്. പവന് രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ് 480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,700 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 45,600 രൂപയാണ്.

ഫെബ്രുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഫെബ്രുവരി 1 - 46,520 രൂപ (120 രൂപ കൂടി)

ഫെബ്രുവരി 2 - 46,640 രൂപ (ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന് നിരക്ക്) (120 രൂപ കൂടി)

ഫെബ്രുവരി 3 - 46,480 രൂപ (160 രൂപ കൂടി)

ഫെബ്രുവരി 4 - 46,480 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 5- 46,360 രൂപ (120 രൂപ കുറഞ്ഞു)

ഫെബ്രുവരി 6 - 46,200 രൂപ (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 7- 46,400 രൂപ (200 രൂപ കൂടി)

ഫെബ്രുവരി 8- 46,400 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 9 - 46,320 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രുവരി 10 - 46,160 രൂപ  (160 രൂപ കുറഞ്ഞു)

ഫെബ്രുവരി 11 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 12 - 46,160 രൂപ (വിലയിൽ മാറ്റമില്ല)

ഫെബ്രുവരി 13 - 46,080 രൂപ (80 രൂപ കുറഞ്ഞു)

ഫെബ്രവുരി 14 - 45,600 രൂപ ((ഫെബ്രുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ് നിരക്ക്, 480 രൂപ കുറഞ്ഞു)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഒന്നര രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 75.50 രൂപയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News