തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടയിൽ സംസ്ഥാനത്ത് വീണ്ടുമൊരു അധ്യയന വർഷത്തിന് തുടക്കമിട്ടു.   രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി സംസ്ഥാനതല ഉദ്ഘടനം നിർവഹിച്ചു.    പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തെ കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.  വിക്ടേഴ്സ് ചാനലിൽ 9:30 വരെ പരിപാടികൾ ലൈവായി സംപ്രേഷണം ചെയ്യും.   
കഴിഞ്ഞവര്‍ഷവും കൊവിഡ് വ്യാപനംമൂലം ഓണ്‍ലൈന്‍ ക്ലാസുകൾ (Online Class) തന്നെയായിരുന്നു കുട്ടികൾക്ക്  ആശ്രയം. 


Also Read: Weather Update:ഉത്തരേന്ത്യയിൽ കനത്ത മഴ, ഡൽഹിയിൽ ഭൂകമ്പം 


വിക്ടേഴ്സ് ചാനലിലൂടെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ ആശംസകളർപ്പിക്കും.  ശേഷം 11 മണിമുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ചാനലിൽ സംപ്രേക്ഷണം ചെയ്യും.   


ഡിജിറ്റലിൽ നിന്നും പൂർണ്ണ ഓൺലൈൻ ആകുന്നതോടെ ക്ലാസുകൾ കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.  ഇതിനിടയിൽ വാക്സിനേഷൻ ഫലപ്രദമായാൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്.  ഇത്തവണ ചാനൽ കണ്ടുകൊണ്ടുള്ള പഠനത്തിനൊപ്പം സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകൾ ഉണ്ട് എന്നത് ഒരു പ്രത്യേകതയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക