സംസ്ഥാനത്ത് ഇന്ന്  മുതല്‍ പുതിയ അധ്യയന വര്‍ഷം ദിനം ആരംഭിക്കുകയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവ് പോലെ പ്രവേശനോത്സവമോ കുട്ടികളുടെ കളിചിരികളോ കരച്ചിലുകളോ എന്‍ എങ്ങുമില്ല....  ജൂണ്‍ 1ന് അതിഥിയായി എത്തുന്ന കലവര്‍ഷത്തോടൊപ്പം കുട ചൂടി കുട്ടികൾ സ്കൂളുകളിലേക്കെത്തില്ല. ഇത്തവണ വീടാണ് ക്ലാസ് മുറി. 


ചരിത്രത്തിലാദ്യമായി സ്കൂളുകൾ തുറക്കാതെ ഓൺലൈനിലൂടെയാണ് അധ്യയന വർഷം ആരംഭിക്കുക.  കോവിഡിന്‍റെയും lock downന്‍റെയും  പശ്ചാത്തലത്തില്‍ ഇത്തവണ  സര്‍ക്കാര്‍ ഓണ്‍ലൈനായാണ്‌ പഠന  സൗകര്യം ഒരുക്കുന്നത്.  


ഓണ്‍ലൈന്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ 8:30  മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസുകള്‍ ഉണ്ടാവും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അദ്ധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് അവരുടെ പഠനകാര്യങ്ങള്‍  ശ്രദ്ധിക്കും. 


രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ്‍ടുകാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാംക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താംക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്നുമുതല്‍ ഏഴുവരെ ഉള്ളവര്‍ക്ക് അരമണിക്കൂറാണ് ക്ലാസ്. ടി വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തയിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയോ സഹായത്തോടെ മറ്റു സംവിധാനമൊരുക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും.


ഇന്നത്തെ ടൈംടേബിൾ


പ്ലസ്ടു: 8.30- ഇംഗ്ലീഷ്, 9.00- ജ്യോഗ്രഫി, 9.30- മാത്തമാറ്റിക്‌സ്, 10- കെമിസ്ട്രി. 


പത്താംക്ലാസ്: 11- ഭൗതികശാസ്ത്രം, 11.30- ഗണിതശാസ്ത്രം, 12- ജീവശാസ്ത്രം 


ഒമ്പതാംക്ലാസ്: 4.30- ഇംഗ്ലീഷ്, 5- ഗണിതശാസ്ത്രം


എട്ടാംക്ലാസ്: 3.30- ഗണിതശാസ്ത്രം, 4- രസതന്ത്രം 


ഏഴാംക്ലാസ്: 3- മലയാളം 


ആറാംക്ലാസ്: 2.30- മലയാളം


അഞ്ചാംക്ലാസ്: 2- മലയാളം 


നാലാംക്ലാസ്: 1.30- ഇംഗ്ലീഷ് 


മൂന്നാംക്ലാസ്: 1- മലയാളം 


രണ്ടാംക്ലാസ്: 12.30- ജനറൽ 


ഒന്നാംക്ലാസ്: 10.30- പൊതുവിഷയം


പന്ത്രണ്ടാംക്ലാസിലെ  നാലുവിഷയങ്ങള്‍ രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങൾ വൈകുന്നേരം 5.30 മുതലും തിങ്കളാഴ്ചതന്നെ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണമുണ്ടാകും. മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും ഉണ്ടാവുക. 


കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലെത്തിച്ച് ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. 


അതേസമയം ആശങ്ക ആവശ്യമില്ലെന്ന ഉറപ്പാണ്‌ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും നല്‍കുന്നത്.