കണ്ണൂർ: ഇനി മുതൽ 45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്കും ബസുകളിൽ  യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ 50 ശതമാനം അംഗപരിമിതിയുള്ളവർക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒന്നര വർഷമായി ഭർത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സൽമാബി  നിരന്തരം പരിശ്രമിക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരിൽ എത്തുന്നതറിഞ്ഞ് സൽമാബി കണ്ണൂർ ശിക്ഷക് സദനിൽ നടന്ന വാഹനീയം അദാലത്തിൽ പങ്കെടുത്ത് പരാതി നൽകി. 


ALSO READ: Elanthoor Human Sacrifice : മായയും മര്‍ഫിയും; ഇലന്തൂരിലെ സ്പെഷ്യൽ മിഷന് കേരളാ പോലീസിന്‍റെ ധൈര്യം


 2017 ലാണ് പക്ഷാഘാതത്തെ തുടർന്ന് ഫിറോസ് ഖാന്റെ ശരീരം തളർന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവിൽ ബ്രഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഫിറോസ് ഖാൻ. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ അദാലത്തിൽ എത്തി മന്ത്രി ആന്റണി രാജുവിനെ നേരിൽക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.