തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളെജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചുമാണ് ക്ലാസുകള്‍ നടക്കുക.


സ്കൂളുകളില്‍ പഠനത്തിനായി പ്രത്യേക സമയ ക്രമം നിശ്ചയിച്ച് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകള്‍ നടത്തും.


ക്ലാസുകളുടെ വിഷയവും സമയ ക്രമവും സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.


പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച ക്ലാസുകള്‍ യുട്യുബില്‍ നിന്ന് കാണുന്നതിനോ ഡൌണ്‍ലോഡ് ചെയ്യുന്നതിനോ ഉള്ള സൗകര്യം ഏര്‍പ്പെടുത്തും.


ഇങ്ങനെ വിദഗ്ധര്‍ നയിക്കുന്ന ക്ലസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായി വാട്സാപ്പ് ക്ലാസില്‍ വിലയിരുത്തല്‍ നടത്തുകയും ചെയ്യും.


കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.സ്കൂള്‍ തുറക്കുന്നത് വരെ അധ്യാപകരും സ്കൂളില്‍ ഏത്തേണ്ടെന്ന് 
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Also Read:കൊറോണക്കാലം സ്കൂൾ ജീവിതം മാറ്റിമറിക്കുമോ?


 


ടിവിയോ മൊബൈലോ ഇലാത്ത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ പ്രധാനഅധ്യാപകര്‍ നടപടി സ്വീകരിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


നിലവിലെ സാഹചര്യത്തില്‍ ഒരു മാസത്തോളം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് സാധ്യത,


Also Read:വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഷിഫ്റ്റ്‌, സ്കൂള്‍ ദിനങ്ങളിലും പരീക്ഷകളിലും മാറ്റം!!


 


കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയാകും ക്ലാസുകള്‍,അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍
അടിസ്ഥാനത്തില്‍ കോളേജുകളില്‍ എത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് എല്ലാ അദ്ധ്യായന വര്‍ഷവും തുടങ്ങുമ്പോഴുള്ള 
പ്രവേശനോത്സവവും ഇക്കുറി വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിനത്തില്‍ ഉണ്ടാകില്ല.എന്തായാലും വിദ്യാര്‍ഥികളെയും അധ്യാപകരെയും സംബന്ധിച്ച് ഇത് ഒരു പുതിയ 
അനുഭവമാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ മഹാമാരിയുടെ കാലത്ത് പഠനം നടത്തുക എന്ന വെല്ലുവിളി അധ്യാപകരും വിദ്യാര്‍ഥികളും 
സ്വീകരിക്കുന്നതോടെ വിദ്യാലയം എന്ന സങ്കല്‍പ്പം തന്നെയാണ് മാറുന്നത്.