തിരുവനന്തപുരം:   സംസ്ഥാനത്ത് രാജ്യസഭ തിരഞ്ഞെടുപ്പ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത്  ഒഴിവുവന്ന മൂന്നു സീറ്റിലേയ്ക്കുള്ള  RajyaSabha തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നിയമോപദേശം ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.


പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യസഭ  തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാര്‍മികതയെന്ന് നിയമമന്ത്രാലയം നിര്‍ദേശിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (Election Commission) കോടതിയില്‍ നല്‍കിയ 
സത്യവാങ്മൂലത്തില്‍ പറയുന്നു.


എന്നാല്‍, നിലവിലെ അംഗങ്ങളുടെ  കാലാവധി തീരുന്ന ഏപ്രില്‍ 21ന് മുന്‍പായി തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  അതേസമയം, വിജ്ഞാപനം  പുറത്തുവന്ന്  19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു.  അത്തരമൊരു സാഹചര്യത്തില്‍ നിലവിലെ അംഗങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കില്ല. ഈ വിഷയമാണ്‌ സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്.  വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  വാദം കേട്ട കോടതി ഇതില്‍ അന്തിമ തീര്‍പ്പ് പറയും.


കേരളത്തില്‍ ഒഴിവുവന്ന 3 രാജ്യസഭ സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.  മാര്‍ച്ച് 17നായിരുന്നു പ്രഖ്യാപനം.  എന്നാല്‍, പ്രഖ്യാപനം പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനവും അനുബന്ധ നടപടികളും  മരവിപ്പിക്കുകയായിരുന്നു.   


Also read: Rajyasabha Election: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു


നിലവിലെ നിയമസഭ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍  സാധിച്ചാല്‍ ഇടതു മുന്നണിയുടെ രണ്ട് സ്ഥാനാര്‍ഥി കള്‍ക്ക് അനായാസം വിജയിക്കാന്‍ സാധിക്കും.  എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ നിയമസഭയിലെ  അംഗങ്ങളാവും രാജ്യസഭ അംഗങ്ങളെ തിരഞ്ഞെടുക്കുക.


കേരളത്തില്‍ മൂന്ന് രാജ്യ സഭ സീറ്റുകളാണ് ഒഴിവ് വരുന്നത്.  വയലാര്‍ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം  അവസാനിക്കുന്നത്.  അതായത് കോണ്‍ഗ്രസിന്‍റെയും  (Congress) മുസ്ലിം ലീഗിന്‍റെയും സിപിഎമ്മിന്‍റെയും ഓരോ സീറ്റുകളുടെ  ഒഴിവുകള്‍. 


Also read: RajyaSabha Election: മൂന്ന് ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്


സംസ്ഥാന ജനസംഖ്യ  അടിസ്ഥാനമാക്കിയാണ്  ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട രാജ്യസഭ  അംഗങ്ങളുടെ എണ്ണം തീരുമാനിക്കുന്നത്‌. അതനുസരിച്ച് കേരളത്തിന് 9 അംഗങ്ങളുണ്ട്.  മുപ്പതു വയസ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.