New Delhi : മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരൻ പിള്ളിയെ മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം ഗോവയുടെ ചുമതല ശ്രീധരൻ പിള്ളയ്ക്ക് നൽകി. ഡോ. ഹരിബാബു കമ്പംപാട്ടി മിസോറാം ഗവർണറാകും. 



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : മിസോറമിലെ ജീവിതം.. "കവി"യായി മാറി ശ്രീധരന്‍ പിളള!!


മിസോറാം കൂടാതെ ഹരിയാന, ത്രിപുര, ജാർഖണ്ഡ്, ഹിമാച്ചൽ പ്രദേശ് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ ഗവർണമാരെ മാറ്റി. കേന്ദ്ര മന്ത്രിയായ തവചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറായി നിയമിച്ചു.


ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറായും ത്രിപുര ഗവർണർ രമേശ് ബായ്സിനെ ജാർഖണ്ഡ് ഗവർണറായും നിയമിച്ചു. സത്യദേവ് നാരായൺ ആര്യയ്ക്ക് പകരം ഹിമാചൽ പ്രദേശ് ബണ്ഡാരു ദത്തത്രായ ഹരിയാനയുടെ പുതിയ ഗവർണറാകും.


ALSO READ : പതിവ് തെറ്റിക്കാതെ മിസോറം ഗവര്‍ണര്‍


മങ്കുഭായി ഛഗൻഭായി പട്ടേൽ മധ്യപ്രദേശ്  ഗവർണറാകും. ബണ്ഡാരു ദത്തത്രായയ്ക്ക് പകരം രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഹിമാച്ചലിന്റെ പുതിയ ഗവർണായി രാഷ്ട്രപതി നിയമിച്ചു.


ALSO READ ; മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ള അധികാരമേറ്റു!!


2019ലാണ് പി.എസ് ശ്രീധരൻ പിള്ള മിസോറാമിന്റെ ഗവർണറായി ചുമതല ഏൽക്കുന്നത്. പി.എസ് ശ്രീധരൻ പിള്ളയ്ക്ക് മുമ്പ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് പകരമായിരുന്നു ശ്രീധരൻ പിള്ള മിസോറാമിന്റെ ഗവർണറായി ചുമതല ഏൽക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക