Happy New Year 2025: `ആഘോഷങ്ങൾ അതിരുവിടരുത്, ദുരന്തമായി മാറരുത്`; പുതുവത്സരത്തിൽ സുരക്ഷയൊരുക്കാൻ പൊലീസ്
കോവളം, ശംഖുമുഖം, കനകക്കുന്ന്, മാനവീയം വീഥി എന്നിവിടങ്ങളിൽ അധികം പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
തിരുവനന്തപുരം: പുതുവത്സരത്തിലേക്ക് കടക്കുകയാണ് നമ്മൾ. ആഘോഷങ്ങൾക്കൊപ്പം ഓരോരുത്തരും അവരുടെ സുരക്ഷ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടുള്ള പൊലീസ് സുരക്ഷയെ കുറിച്ച് വ്യക്തമാക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ ഐപിഎസ്. 1500 ലധികം പോലീസുകാരെയാണ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. കോവളം, ശംഖുമുഖം, കനകക്കുന്ന്, മാനവീയം വീഥി എന്നിവിടങ്ങളിൽ അധികം പൊലീസുകാരുണ്ടാകും. ആഘോഷങ്ങൾ അതിരുവിടരുതെന്നും ദുരന്തമായി മാറരുതെന്നും കമ്മീഷണർ ഓർമ്മിപ്പിച്ചു.
പുലർച്ചെ 12.30 വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകൾ, ബീച്ചുകൾ, ആളുകൾ കൂടുതലായി എത്തുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷയൊരുക്കും. അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും സ്പർജൻകുമാർ വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്ന സംഘങ്ങളെ പിടികൂടുമെന്നും ഡി.ജെ നൈറ്റിൽ ലഹരി മരുന്നുകൾ എത്താതിരിക്കാൻ പൊലീസ് ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ തന്നെ അതാത് സ്റ്റേഷൻ ലിമിറ്റിലെ SHO മാർക്ക് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘാടകരുടെ പേരു വിവരങ്ങളും സൂക്ഷിക്കും. സുരക്ഷിതമായും കരുതലോടെയും എല്ലാവരും പുതുവത്സരം ആഘോഷിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.