പൊന്നിന്‍ചിങ്ങം വരവായി
ഇന്ന്‍ ചിങ്ങം ഒന്ന്‍. മലയാളികളുടെ പുതുവര്‍ഷം. വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്‍റെ ദിനം. പച്ചപ്പിനിടയില്‍ വര്‍ണ്ണം വിതറുന്ന പൂക്കളും, പൂ ഉടയാടകളും പരവതാനിവിരിക്കുന്ന ഓണക്കാലം വരവായി. പോയകാലത്തിന്‍റെ ഓര്‍മ്മകളെ തേടുന്നവര്‍ക്ക് വീണ്ടെടുപ്പിന്‍റെ പുതുവര്‍ഷം കൂടിയാണിത്.
കര്‍ക്കടകകൂരിരുട്ടിന്‍റെ കറുപ്പുമാറി കാര്‍ഷിക സമൃദ്ധിയുടെ പൊന്നിന്‍ചിങ്ങം പിറന്നാല്‍ നാടാകെ ഉത്സവമാണ്. മലയാളിയുടെ പുതുവര്‍ഷത്തില്‍ പറനെല്ലും,പായകൊട്ടയില്‍ പച്ചക്കറിയും പഴങ്ങളും നിറയണമെന്നാണ് പഴമക്കാര്‍ പറയുന്നത്. പഴമയുടെ പകിട്ടുതെടുന്നവര്‍ക്ക് ഇതു ന്യൂജെനറേഷനിലെ നല്ലോണക്കാലമാണ്. മലയാളിയെ മനസ്സില്‍ ധ്യാനിച്ച് കൃഷിചെയ്യുന്ന അന്യനാട്ടിലെ കര്‍ഷകരുടെ സന്തോഷം പറയാവുന്നതിലും അപ്പുറമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ മലയാളിയുടെ കാത്തിരുപ്പ് ഓണം എന്നാണ് എന്നതുമാത്രമാണ്. സെപ്റ്റംബര്‍ 4 ന് ആണ് ഇപ്രാവശ്യത്തെ തിരുവോണം. എല്ലാ വായനക്കാര്‍ക്കും സീ ഡിജിറ്റല്‍ മീഡിയയുടെ സമൃദ്ധിനിറഞ്ഞ ഓണാശംസകള്‍ നേരുന്നു.