തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ  പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക്  കര്‍ശന നിയന്ത്രണം... 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുവത്സരാഘോഷങ്ങളുമായി  (New Year) ബന്ധപ്പെട്ട് പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ലെന്നും രാത്രി 10 മണിക്ക്  മുന്‍പായി പുതുവത്സര പരിപാടികള്‍  അവസാനിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അതതു ജില്ലകളിലെ പോലീസ് മേധാവിമാരും കലക്ടര്‍മാരും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


കോവിഡ് മാനദണ്ഡങ്ങള്‍  (Covid Protocol) പാലിച്ചാവണം പരിപാടികള്‍ സംഘടിപ്പിക്കണ്ടത്. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും  സംസ്ഥാന ദുരന്തനിവാരണ വകുപ്പ് (Disaster Management Authority) പുറത്തിറക്കിയ  ഉത്തരവില്‍ പറയുന്നു. 


അതേസമയം,  കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തില്‍  പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  


ആളുകള്‍ കൂടുതല്‍ ഒത്തുചേരുന്നത്  രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ്  കലക്ടര്‍ സാംബശിവ റാവു പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 


Also read: ആട്ടവും,പാട്ടും ഡി ജെയും വേണ്ട: പുതുവത്സരാഘോഷങ്ങൾ നിയന്ത്രിക്കണം-കേന്ദ്രം


ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍  കര്‍ശന നടപടിയുണ്ടാവുമെന്നും  കലക്ടര്‍ വ്യക്തമാക്കി.