പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച അടുത്ത ദിവസം അമ്മയും മരിച്ചു. കുട്ടിയുടെയും അമ്മയുടെയും മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ. യുവതിയുടെ ആരോഗ്യ നില ക്രിത്യമായ അറിയിക്കാത്തതിനെ തുടർന്നും ചികിത്സിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കാരും തങ്കം ആശുപാതിക്ക് മുന്നിൽ  പ്രതിഷേധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് തത്തമംഗലം സ്വദേശികളായ രഞ്ജിത്ത്, ഐശ്വര്യ ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ മറവ് ചെയ്തതിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച രാവിലെയോടെ അമ്മയായ ഐശ്വര്യയും മരിച്ചത്. 

Read AlsoAkg center Bomb Attack: ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നു;മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം


പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് യുവതിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും, ചികിത്സിച്ച ഡോക്ടറല്ല പ്രസവം നടത്തിയതെന്നും യുവതിയുടെ ബന്ധുക്കൾ  പറഞ്ഞു. ആരോഗ്യ നില ഗുരുതരമായ യുവതി വെന്റിലേറ്ററിലായിരുന്നു. അമിതമായ രക്തസ്രാവം ഉൾപ്പെടെ ഉണ്ടായിട്ടും ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നായിരുന്നു ആരോപണം. 


അതേ സമയം ചികിത്സിച്ച ഡോക്ടർക്കെതിരെ മെഡിക്കൽ നെഗ്ലിജൻസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡിവൈഎസ്പി പി.ഹരിദാസ് പറഞ്ഞു. മരിച്ച ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും ബന്ധുക്കളും ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിലുള്ള പ്രതിഷേധം തുടരുകയാണ്. 

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.