കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ യുവതിയും രണ്ടാം ഭർത്താവും മൂന്ന് കുട്ടികളും മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വിട്ടു. മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും രണ്ടാമത്തെ ഭർത്താവും ആത്മഹത്യ ചെയ്യുകയായിരുന്നു. പാടിയോട്ട് ചാലില്‍ ശ്രീജ, ഇവരുടെ ആദ്യ വിവാഹ ബന്ധത്തിലെ മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ രണ്ടാം ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മക്കളെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഉറക്കുഗുളിക നൽകി. ഭക്ഷണത്തിൽ കലർത്തിയാണ് ഉറക്ക ​ഗുളിക നൽകിയത്. മൂത്ത മകൻ സൂരജിനെ  ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മറ്റ് രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്.


മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ടോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ചെറുപുഴ പാടിയോട്ടുചാലിൽ ബുധനാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് പാടിയോട്ട് ചാൽ വാച്ചാലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: Couple Suicide at Kannur: ദിവസങ്ങൾക്ക് മുന്നേ രണ്ടാം വിവാഹം, വീട്ടിലെന്നും കലഹം; ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ്


ശ്രീജയുടെ ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതിയെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടമരണം. കുട്ടികളെ സ്റ്റെയർകേസിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുൻപ് ശ്രീജ ആദ്യ ഭർത്താവ് സുനിലിനെ ഉപേക്ഷിച്ച് ഷാജിക്കൊപ്പം താമസം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന്, സുനിലും ശ്രീജയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.


സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു  ശ്രീജയും ഷാജിയും കുട്ടികളും താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്ക് നയിച്ചത്. പ്രശ്നം പരിഹരിക്കാൻ ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ എത്താൻ മൂവർക്കും പോലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച്  ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും അഞ്ച് പേരും മരിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.