കോട്ടയം: കോട്ടയത്ത് നവദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശിനേയും ഭാര്യ അരുണിമയേയുമാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെയിൻ്റിംഗ് തൊഴിലാളിയായ ശ്യാമും അയൽവാസിയായ അരുണിമയും ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അഞ്ച് മാസം മുൻപ് വിവാഹിതരായത്. ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 


Also Read: ക്വട്ടേഷൻ സംഘങ്ങളെ കയറൂരിവിട്ടിരിക്കുന്നു: തിരുവഞ്ചൂർ സീ മലയാളം ന്യൂസിനോട്; പൊലീസിന് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിനുള്ള കഴിവ് നഷ്ടപ്പെട്ടു: ജോർജ് ജോസഫ്


കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്രയ്ക്ക് പോകാൻ കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നൽകിയില്ല. അതിൽ പ്രകോപിതനായ ശ്യാം ബാബുവിൻ്റെ വീട്ടിലെത്തി കാർ തല്ലി തകർക്കുകയും കണ്ടുനിന്ന അമ്മാവനായ ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തിരുന്നു.


ഇതോടെ കാർ തല്ലിതകർത്തതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും ശ്യാമിനെതിരെ ബാബുവിൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നായിരുന്നു ഉണ്ടായിരുന്നത്. നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. ഇതേ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് വൈക്കം പൊലീസ് പറയുന്നത്. 


Also Read: Covid19: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്നുമുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കും 


സംഭവം നടക്കുന്ന സമയത് ശ്യാമിന്റെ സഹോദരനും 'അമ്മ ലാലിയും വീട്ടിലില്ലായിരുന്നു.  ക്ലാസ് കഴിഞ്ഞശേഷം വൈകുന്നേരം 3 മണിക്ക് ശ്യാമിന്റെ സഹോദരനായ ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇവരുടേതായ ഒരു കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട് അതിൽ തങ്ങളുടെ മരണത്തിന് ആർക്കും പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.